സന്ദർശക വിസയിലെ ആദ്യ യാത്രക്കാരിയായി നൗറ
text_fieldsദുബൈ: യു.എ.ഇയിലേക്ക് സന്ദർശക വിസക്കാർ യാത്രാ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിത്തുടങ്ങി. കോഴിക്കോട് കുറ്റ്യാടി സ്വദേശി നൗറ സ്മയാണ് കേരളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ൈഫ്ല ദുബൈ വിമാനത്തിൽ പുറപ്പെട്ട നൗറ 5.45ന് ദുബൈയിലെത്തി.
സന്ദർശക വിസക്കാർക്ക് യു.എ.ഇ അനുമതി നൽകിയതോടെ കഴിഞ്ഞയാഴ്ച നൗറ യു.എ.ഇയിലെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയും അനുമതി നൽകിയതോടെയാണ് വീണ്ടും യാത്രക്ക് ശ്രമിച്ചത്. ദുബൈയിൽ ബിസിനസ് നടത്തുന്ന മുഹമ്മദ് സാദിഖിെൻറയും നജ്മയുടെയും മകളായ അസ്മ ബി.ഡി.എസ് വിദ്യാർഥിനിയാണ്. സ്മാർട് ട്രാവൽസ് എം.ഡി അഫി അഹ്മദാണ് നൗറക്ക് യാത്രാസൗകര്യം ഒരുക്കിയത്. കേരളത്തിൽ നിന്നുള്ള നൂറോളം പേർ ഇന്ന് സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തും.