ഒമാൻ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി മടങ്ങി
text_fieldsമസ്കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് മടങ്ങി. സുൽത്താൻ ഖാബൂസ് ബിൻ സൈദുമായി ബൈതുൽ ബർക്ക കൊട്ടാരത്തിൽ അദ്ദേഹം ചർച്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ഒപ്പം മേഖലയിലെ വിവിധ സ്ഥിതിഗതികളും ചർച്ചയിൽ വിഷയമായതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. പ്രതിരോധമന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദിയും ഒമാനിലെ അമേരിക്കൻ അംബാസഡർ മാർക്ക്.ജെ.സിവിയേഴ്സും കൂടികാഴ്ചയിൽ പെങ്കടുത്തു.
അതേസമയം, ഖത്തർ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളും ഒപ്പം യമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും സുൽത്താനും പ്രതിരോധ സെക്രട്ടറിയുമായുള്ള ചർച്ചയിൽ വിഷയമായതായി വിവിധ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ പരിഹരിച്ച് നഷ്ടമായ െഎക്യം തിരികെ കൊണ്ടുവരാൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് ഒമാൻ ഉറപ്പുനൽകിയിട്ടുണ്ട്. യമനിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും ആഭ്യന്തര സംഘർഷത്തിന് സമാധാനപൂർവമായ പര്യവസാനം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് സുൽത്താൻ ഉറപ്പുനൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
