സ്കോളർഷിപ്പുകൾ, സമ്മാനങ്ങൾ, സൗജന്യ കൗൺസലിങ്; വെറുതെയാകില്ല ‘എജുകഫെ’ സന്ദർശനം
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ പത്താം സീസണിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുക്കിയിരിക്കുന്നത് നിരവധി സ്കോളർഷിപ്പുകളും സമ്മാനങ്ങളും സൗജന്യ കൗൺസിലിങും. ജനുവരി 12 ഞായർ, 13 തിങ്കൾ ദിവസങ്ങളിൽ ദുബൈ മില്ലനിയം എയർപോർട്ട് ഹോട്ടലിലാണ് അരങ്ങേറുന്നത്. ഉച്ച 12.30 മുതൽ രാത്രി 8മണി വരെയാണ് മേളയിലെ സന്ദർശക സമയം.
കരിയർ അറിവുകൾ പങ്കുവെക്കാനും, കരിയർ സംശയങ്ങൾ തീർക്കാനും സി-ഡാറ്റ് പരീക്ഷയിലൂടെ അഭിരുചി അറിയാനും അവസരം നൽകുന്നതിന് സിജി ഇൻറർനാഷനൽ കരിയർ ടീം അംഗങ്ങൾ മേളയിൽ എത്തിച്ചേരുന്നുണ്ട്. കരിയർ കൗൺസിലിങ് തികച്ചും സൗജന്യമായാണ് മേളയിൽ സിജി ഒരുക്കുന്നത്. യു.എ.ഇ, ഇന്ത്യ, യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിൽ 30ശതമാനം മുതൽ 100ശതമാനം വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വിവിധ സ്ഥാപനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ഉന്നത വിദ്യഭ്യാസത്തിന് ഒരുങ്ങുന്ന യു.എ.ഇയിലെ വിദ്യാർഥികൾക്ക് അസുലഭാവസരമാണ് മേളയിൽ ഇതിലൂടെ ഒരുങ്ങുന്നത്. പുതുകാലത്തിന്‍റെ കരിയർ സാധ്യതകളും മനശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളാണ് മേളയിൽ ഒരുക്കിയിട്ടുണ്ട്. ഡോ. സൗമ്യ സരിൻ, ആഡ്രൂ ഡാനിയൽ, ബെൻസൺ തോമസ്, ഡോ. ശരീഫ് തുടങ്ങിയവരാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
അതോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന 11,12 ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ലാപ്ടോപ്പ് സമ്മാനമായി ലഭിക്കും. അതോടൊപ്പം ‘എജുകഫെ’ വേദിയിലെ യൂനിവേഴ്സിറ്റികളുടെയും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ സന്ദർശിക്കുന്നവർക്ക് കുടുംബത്തോടൊപ്പം വിനോദത്തിന് അവസരമൊരുക്കുന്ന സമ്മാനവും കാത്തിരിക്കുന്നുണ്ട്. ‘എജുകഫെ’ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക് വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന് സൗജന്യ വൗചറാണ് ലഭിക്കുക. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കൊപ്പമോ അല്ലെങ്കിൽ കുട്ടികളുടെ ഐ.ഡി കാർഡുമായോ വരുന്നവർക്കാണ് വൗചർ നേടാൻ അവസരമുണ്ടാവുക. വയനാട്ടിലെ വിവിധ പ്രീമിയം ലക്ഷ്വറി റിസോർട്ടുകളിൽ ഒരു ദിവസത്തെ സൗജന്യ താമസത്തിനാണ് ഈ വൗചർ ഉപയോഗിക്കാൻ കഴിയുക. രണ്ട് മുതിർന്നവർക്കും 10വയസ്സിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികൾക്കുമാണ് ഇതുപയോഗിച്ച് പ്രവേശനം ലഭിക്കുക.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ (https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.