യു.എ.ഇ ദേശീയദിനാഘോഷം: ഷാർജയിലെ മ്യൂസിയങ്ങൾ സൗജന്യമായി സന്ദർശിക്കാം
text_fieldsഷാർജയിലെ ഇസ്ലാമിക് സിവിലൈസേഷൻ മ്യൂസിയം
ഷാർജ: യു.എ.ഇ ദേശീയദിനം പ്രമാണിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഷാർജയിലെ 16 മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ) അറിയിച്ചു. കല, സംസ്കാരം, ആവാസവ്യവസ്ഥ, പൗരാണിക നാഗരികത, സമുദ്രം, ഗതാഗതം, ബിനാലെ തുടങ്ങി കഴിഞ്ഞ കാലഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന അപൂർവ ശേഷിപ്പുകളുടെ കലവറയാണ് ഷാർജ മ്യൂസിയങ്ങൾ.
സന്ദർശകർക്ക് ആയിരക്കണക്കിന് ശേഖരങ്ങൾ വഴി യു.എ.ഇയുടെ ചരിത്രങ്ങളിലൂടെ സഞ്ചരിക്കാനാകും. പുരാവസ്തു കണ്ടെത്തലുകൾ, ഇസ്ലാമിക നാഗരിക നിധികൾ, വിമാനങ്ങൾ, ക്ലാസിക് കാറുകൾ തുടങ്ങിയവ എല്ലാവർക്കും ആസ്വദിക്കാനും പഠിക്കാനും ഷാർജ മ്യൂസിയങ്ങൾ വഴിതുറക്കുന്നു. കോവിഡ് വ്യാപനം തടയാൻ മ്യൂസിയങ്ങളിൽ ഏർപ്പെടുത്തിയ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

