Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിഷന്‍ 2026:...

വിഷന്‍ 2026: ​ഗ്രാമങ്ങളുടെ വികസനത്തിന്​ പ്രത്യേക പദ്ധതി: 101 ഗ്രാമങ്ങൾ ദത്തെടുക്കും – ടി.ആരിഫലി

text_fields
bookmark_border
വിഷന്‍ 2026: ​ഗ്രാമങ്ങളുടെ വികസനത്തിന്​ പ്രത്യേക പദ്ധതി:  101 ഗ്രാമങ്ങൾ ദത്തെടുക്കും – ടി.ആരിഫലി
cancel

ദുബൈ: ഹ്യൂമൺ വെൽ​െഫയർ ഫൗ​േണ്ടഷ​​െൻറ ‘വിഷൻ 2026’ പദ്ധതിയുടെ ഭാഗമായി ഇൗ വർഷം ഇന്ത്യയിലെ 101 ഗ്രാമങ്ങളെ ദത്തെടുക്കുമെന്ന്​ ഫൗ​​േണ്ടഷൻ ജനറല്‍ സെക്രട്ടറി ടി.ആരിഫലി വ്യക്​തമാക്കി. ഗ്രാമങ്ങളെയും ഗ്രാമവാസികളെയും  പത്തുവര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ‘ഗ്രാമീണ്‍ ദോസ്തി’ എന്ന് പേരിട്ട പദ്ധതിയുടെ ലക്ഷ്യം. 
 ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിൽ ചൊവ്വാഴ്​ച ആരംഭിച്ച ദുബൈ അന്താരാഷ്​ട്ര ജീവകാരുണ്യ സഹായ,വികസന ​പ്രദർശന (ദിഹാദ്​) ത്തിൽ പ​െങ്കടുക്കാനെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സച്ചാർ കമീഷൻ റിപ്പോർട്ടി​​െൻറ പശ്​ചാത്തലത്തിൽ മുസ്​ലിം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന്​ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ മാത്രം മതിയാകില്ലെന്ന ബോധ്യത്തിൽ നിന്നാണ്​ ഡൽഹി ആസ്​ഥാനമായി ഹ്യൂമൺ​ വെൽഫയർ ഫൗ​േണ്ടഷൻ 2006 ൽ രൂപവത്​കരിച്ചത്​. അന്ന്​ ‘വിഷൻ 2016’ എന്ന പേരിൽ ദശവൽസര പദ്ധതി തയാറാക്കുകയും കഴിഞ്ഞവർഷം അത്​ വിജയകരമായി പൂർത്തിയാക്കുകയും ചെയ്​തു.  ‘വിഷൻ  2026’ എന്ന ​രണ്ടാമത്തെ ദശവൽസര പദ്ധതിയിൽ മുസ്​ലിംകൾക്ക്​ പുറമെ ദലിതുകളും  ആദിവാസികളും ഉൾപ്പെടെയുള്ള സമൂഹങ്ങളുടെയും സമഗ്ര പുരോഗതിയാണ്​ ഫൗ​േണ്ടഷൻ ലക്ഷ്യമിടുന്നത്​. 
ആദ്യ ദശവത്​സര പദ്ധതിയിൽ നിന്ന്​ ​ വ്യത്യസ്​തമായി വിഷൻ 2026  പുതിയ രീതിയിലാണ്​ നടപ്പാക്കുക. സേവനവും സഹായവും എത്തിക്കുന്നതിനപ്പുറം ജനങ്ങളിൽ ഇറങ്ങിച്ചെന്ന്​  അവരുമായി ചേർന്ന്​ വികസനം രൂപപ്പെടുത്തുക എന്നതാണത്​.  ശാസ്ത്രീയ സര്‍വേകളുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെയുമാണ്​ ദത്ത്​ ഗ്രാമങ്ങളെ ക​െണ്ടത്തിയത്​. ഒരോ ​​ഗ്രാമത്തിലും 6000 മുതൽ 10,000വരെയാണ്​ ജനസംഖ്യ. വിവിധ സമുദായങ്ങൾ ഇടകലർന്ന്​ ജീവിക്കുന്ന ഗ്രാമങ്ങളാണ്​ ദത്തെടുക്കുക. ഇവിടങ്ങളിൽ ഇപ്പോൾ 50 ശതമാനത്തിൽ താഴെ കുട്ടികൾ മാ​ത്രമാണ്​ പത്താം ക്ലാസ്​ വരെ എത്തുന്നത്​. സ്​കൂളിൽ തീരെ ചേരാത്തവരുടെയും ഇടക്ക്​ പഠനം നിർത്തിപോകുന്നവരുടെയും എണ്ണം കൂടുതലാണ്​. ആറു വയസ്സുതികഞ്ഞ കുട്ടികളെ മുഴുവനും സ്​കൂളിലെത്തിക്കുകയും അവരെ പത്താം ക്ലാസ്​ വരെ മുടങ്ങാതെ എത്തിക്കാനുമാണ്​ ലക്ഷ്യമിടുന്നത്​. 
ഇവർക്ക്​ ഉപരിപഠനത്തിനും സൗകര്യം ചെയ്യും. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തലാണ്​ രണ്ടാമത്തെ ​പ്രധാനകാര്യം. ഇതിനായി നൂറുകണക്കിന്​ കിണറുകൾ കുഴിക്കും.ദത്തു ഗ്രാമങ്ങൾക്ക്​ പുറമെ മറ്റു ഗ്രാമങ്ങളിലും പരമാവധി കിണറുകൾ കുഴിക്കാനാണ്​ ആ​ഗ്രഹിക്കുന്നത്​.
വടക്കു,വടക്കുകിഴക്കൻ മേഖലകളിലെ 10 സംസ്​ഥാനങ്ങൾ കേ​ന്ദ്രീകരിച്ചാണ്​ ഫൗ​േണ്ടഷ​​െൻറ പ്രവർത്തനം. നൈപുണ്യമില്ലായ്​മയാണ്​​ ഗ്രാമീണർ നേരിടുന്ന മറ്റൊരു പ്രശ്​നം.ഇത്​ പരിഹരിക്കാനായി മാനവശേഷി വികസനത്തിനായി പദ്ധതികൾക്ക്​ രൂപം നൽകും.
വിഷന്‍ 2026നിലെ മറ്റൊരു പരിപാടിയാണ്​ നാഗരിക് വികാസ് കേന്ദ്ര് . ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ എത്താതെ പോകുന്നതിനാല്‍ അര്‍ഹരായ ഗ്രാമീണര്‍ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നില്ല. അവ പരിഹരിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് നാഗരിക് വികാസ് കേന്ദ്ര്. ‘ദിഹാദ്​’ പ്രദർശനത്തിൽ ഇത്​ നാലാം തവണയാണ്​ ഫൗ​േണ്ടഷൻ പ​​െങ്കടുക്കുന്നത്​. 
ഇതുവഴി അന്തര്‍ദേശീയ ഏജന്‍സികളുമായും  സന്നദ്ധ​പ്രവർത്തകരുമായും ആശയവിനിമയം നടത്താനും പുതിയ പ്രവണതകൾ മനസിലാക്കാനും സാധിക്കും. 
ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്​ അംഗീകൃതമായി തന്നെ ഇവരുടെ വിഭവങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും ടി.ആരിഫലി പറഞ്ഞു. ഹ്യൂമൺ വെൽഫയർ ഫൗ​േണ്ടഷൻ ആക്​ടിങ്​ സി.ഇ.ഒ. പി.കെ.നൗഫൽ, പി.ആർ.മ​ാനേജർ റിദ്​വാൻ റഫീഖി, സെക്രട്ടറി മമ്മൂണ്ണി മൗലവി എന്നിവരും സംബന്ധിച്ചു.
‘വിഷൻ 2026’ അവതരണം ഇന്ന്​
ദുബൈ: ഹ്യുമൺ വെൽഫയർ ഫൗ​േണ്ടഷ​​െൻറ ‘വിഷൻ 2026 ’പദ്ധതിയെക്കുറിച്ച്​ വിശദീകരിക്കുന്ന പ്രത്യേക അവതരണം ബുധനാഴ്​ച ദിഹാദ്​ നഗരിയിൽ നടക്കും. 
ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിലെ ശൈഖ്​ റാശിദ്​ ഹാളിൽ വൈകിട്ട്​ 4.30ന്​ നടക്കുന്ന പരിപാടിയിൽ ആർക്കും പ​െങ്കടുക്കാമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ​കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 0508754500

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vision2016 uae
Next Story