Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിഷൻ സീറോ:...

വിഷൻ സീറോ: ബോധവത്ക്കരണത്തിൽ പങ്കെടുത്തത് 600ലേറെ ഡെലിവറി റൈഡർമാർ

text_fields
bookmark_border
വിഷൻ സീറോ: ബോധവത്ക്കരണത്തിൽ പങ്കെടുത്തത് 600ലേറെ ഡെലിവറി റൈഡർമാർ
cancel
camera_alt

‘വിഷൻ സീറോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിൽനിന്ന്

അബൂദബി: വാഹനാപകട മരണങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'വിഷൻ സീറോ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തത് 600ലേറെ ഡെലിവറി ബൈക്ക് റൈഡർമാർ. സംയോജിത ഗതാഗതകേന്ദ്രവും അബൂദബി പൊലീസും സംയുക്തമായാണ് ഗതാഗത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡെലവറി റൈഡർമാർക്കുപുറമേ സൂപ്പർവൈസർമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുക, മോട്ടോർ സൈക്കിൾ അപകടങ്ങൾ കുറക്കുക, മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷ മുൻകരുതൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. 2019ൽ 162 അപകടങ്ങളാണ് ഡെലിവറി റൈഡർമാർക്കുണ്ടായത്. അപകടത്തിൽപെട്ട ഒമ്പതുപേർ മരിച്ചു. 2020ൽ അപകടം 170 ആയപ്പോൾ 13 പേരാണ് മരിച്ചത്. അപകടം വർധിക്കുന്ന സാഹചര്യത്തിൽ 2021 നവംബറിലാണ് ഗതാഗതവകുപ്പ് ബോധവത്കരണത്തിന് തുടക്കംകുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vision Zerotraffic awareness programme600 delivery riders participated
News Summary - 'Vision Zero' traffic awareness programme
Next Story