വിഷൻ 2025 മെഗാ ക്രൂസേഡ് ഇന്ന് സമാപിക്കും
text_fieldsവിഷൻ 2025 മെഗാ ക്രൂസേഡിൽ പാസ്റ്റർ പി.സി ചെറിയാൻ, ബ്രദർ സുരേഷ് ബാബു, ബ്രദർ ലോർഡ്സൻ ആന്റണി എന്നിവർ
ഷാർജ: അഗാപ്പെ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ വർഷിപ് സെന്ററിൽ സംഘടിപ്പിച്ച വിഷൻ 2025 മെഗാ ക്രൂസേഡിൽ പാസ്റ്റർ പി.സി. ചെറിയാനും ബ്രദർ സുരേഷ് ബാബുവും മുഖ്യസന്ദേശം നൽകി. ബ്രദർ ലോർഡ്സൻ ആന്റണി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.
ഷാർജ വർഷിപ് സെന്റർ ചെയർമാൻ പാസ്റ്റർ വിൽസൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് നാഷനൽ ഓവർസിയർ പാസ്റ്റർ കെ.ഒ. മാത്യു എന്നിവർ സംസാരിച്ചു. മാർച്ച് ആറിന് വ്യാഴാഴ്ച വൈകീട്ട് 6.30നു ആരംഭിക്കുന്ന യോഗം രാത്രി 10നു സമാപിക്കുമെന്ന് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0569327527.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

