വിഷു-ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു
text_fieldsആലപ്പുഴ ജില്ല പ്രവാസി സമാജം ഒരുക്കിയ വിഷു-ഈസ്റ്റർ ആഘോഷം
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം വിഷു -ഈസ്റ്റർ ആഘോഷം അജ്മാൻ ജിറഫിലെ തുമ്പ യൂനിവേഴ്സിറ്റി കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വർഷംതോറും സംഘടിപ്പിക്കാറുള്ള ഈ ആഘോഷത്തിൽ ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികൾ, മജീഷ്യൻ ജയന്റെ മാജിക് ഷോ, വിഷുക്കണി, ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ എന്നിവ നടന്നു.
ആലപ്പുഴ ജില്ല പ്രവാസി സമാജം പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീൻ, രാജേഷ് ഉത്തമൻ, ശിവശങ്കർ വലിയകുളങ്ങര, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി സാബു അലിയാർ, പത്മരാജ്, റഹീസ് കാർത്തികപ്പള്ളി, റോജി ചെറിയാൻ, അൻഷാദ് ബഷീർ, ബിജി രാജേഷ്, താരിഖ് തമ്പി, വീണ ഉല്ലാസ്, നിയാസ് അസീസ്, റെജി കാസിം, മുബിൻ കൊല്ലുകടവ്, ബിജേഷ് രാഘവൻ, നിജ റോജി, ചന്ദ്രൻ, സതീഷ് കായംകുളം, സമീർ ആറാട്ടുപുഴ, ഷിബു മാവേലിക്കര, സജിന നൂറനാട്, സമീർ പനവേലിൽ, ലക്ഷ്മി രാജീവ്, ദിലീപ് മാവേലിക്കര, ശ്രീഹരി, വിപിൻ കുമാർ, സന്ധ്യാ രാജു അരുൺ ബാലകൃഷ്ണൻ, ഷെർമി റഹീസ്, അനീഷ സാബു, ശരത്ത് അജ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

