‘വിഷുനിലാവ്-2023’ സംഘടിപ്പിച്ചു
text_fieldsശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകം സംഘടിപ്പിച്ച വിഷു, ഈദ്, ഈസ്റ്റർ
ആഘോഷ ചടങ്ങിൽ പങ്കെടുത്തവർ
ഷാർജ: ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകത്തിന്റെ വിഷു, ഈദ്, ഈസ്റ്റർ ആഘോഷം ‘വിഷുനിലാവ്-2023’ എന്നപേരിൽ സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിൽ വിഷുക്കണി ഒരുക്കി വിഷുക്കൈനീട്ടവും കൊടുത്താണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്.
മഹാഗുരുവിനെ അറിയാൻ എന്ന ചോദ്യോത്തര പരിപാടിയും വിവിധയിനം നൃത്തനൃത്യങ്ങളും സംഗീതവിരുന്നും അരങ്ങേറി. കെ.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സുഗതൻ, അജിത, സ്വപ്ന ഷാജി, ശ്യാം പ്രഭു, സുഭാഷ് ചന്ദ്ര, ഉന്മേഷ് ജയന്തൻ, ബി.ആർ. ഷാജി, പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, മഹേഷ് മംഗലശ്ശേരിൽ എന്നിവർ സംസാരിച്ചു.

