Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ നിയമലംഘനം;...

വിസ നിയമലംഘനം; പൊതുമാപ്പിന് ശേഷം യു.എ.ഇയിൽ 6000 പേർ അറസ്റ്റിൽ

text_fields
bookmark_border
വിസ നിയമലംഘനം; പൊതുമാപ്പിന് ശേഷം യു.എ.ഇയിൽ 6000 പേർ അറസ്റ്റിൽ
cancel

ദുബൈ: ഡിസംബർ 31ന്​ രാജ്യത്ത്​ പൊതുമാപ്പ്​ കാലാവധി അവസാനിച്ച ശേഷം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 6,000ത്തിലേറെ പേർ അറസ്റ്റിലായി. ജനുവരി മാസത്തിൽ നടത്തിയ 270 പരിശോധനകളിലാണ്​ നിയമലംഘകരെ കണ്ടെത്തിയതെന്ന്​ അധികൃതർ വെളിപ്പെടുത്തി.

‘സുരക്ഷിതമായ സമൂഹത്തിലേക്ക്​’ എന്ന തലക്കെട്ടിലാണ്​ അധികൃതർ പരിശോധനകൾ നടത്തിവരുന്നത്​. പിടിയിലായവരിൽ 93 ശതമാനം പേരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്​. പരിശോധനകൾ തുടരുമെന്നും അതിനാൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾ നിസാരമായി കാണരുതെന്നും ഫെഡറൽ അതോറിറ്ററി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ്​ അൽ ഖൈലി പറഞ്ഞു.

സെപ്​റ്റം ഒന്നുമുതൽ രാജ്യത്ത്​ ആരംഭിച്ച പൊതുമാപ്പിൽ നിരവധിപേർ വിസ നിയമപരമാക്കുകയോ പിഴകൂടാതെ രാജ്യംവിടുകയോ ചെയ്തിട്ടുണ്ട്​. അവസരം ഉപയോഗപ്പെടുത്തി വിസ നിയമപരമാക്കാൻ അധികൃതർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്​ ഉപയോഗപ്പെടുത്താതെ നിയമലംഘനം തുടർന്നവരാണ്​ ഇപ്പോൾ പിടിയിലായിരിക്കുന്നത്​. പൊതുമാപ്പ്​ കാലാവധി അവസാനിച്ച ഉടൻ രാജ്യത്താകമാനം പരിശോധനകൾ ശക്​തമാക്കുമെന്ന്​ അധികൃതർ വെളിപ്പെടുത്തിയിരുന്നു. വിവിധ എമിറേറ്റുകളിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ്​ പരിശോധനകൾ നടക്കുന്നതെന്നന്​ ഐ.സി.പി ആക്ടിങ്​ ഡയറക്ടർ ജനറൽ ബ്രി. ജനറൽ സഈദ്​ സലീം അൽ ശംസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsvisa violation
News Summary - Visa violation
Next Story