Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബ​ൽ വി​ല്ലേ​ജി​ൽ...

ഗ്ലോബ​ൽ വി​ല്ലേ​ജി​ൽ വി​സ സേ​വ​ന​ങ്ങ​ളും അ​റി​യാം

text_fields
bookmark_border
ഗ്ലോബ​ൽ വി​ല്ലേ​ജി​ൽ വി​സ സേ​വ​ന​ങ്ങ​ളും അ​റി​യാം
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ കാ​മ്പ​യി​നി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ ക്ഷ​ണി​ച്ച് പു​റ​ത്തി​റ​ക്കി​യ ബ്രോ​ഷ​ർ

ദു​ബൈ: ആ​ഗോ​ള ഗ്രാ​മ​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ദു​ബൈ​യി​ലെ വി​സ സേ​വ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). ‘നി​ങ്ങ​ൾ​ക്കാ​യി ഞ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്’​എ​ന്ന സേ​വ​ന പ്ര​ചാ​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ വി​സ സേ​വ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​രു​ടെ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട്‌ സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ്ലാ​റ്റ്ഫോ​മും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​വി​ലി​യ​നി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കു​ന്ന ചോ​ദ്യാ​വ​ലി​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​വ​ർ​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഈ ​മാ​സം എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൽ ഫെ​ബ്രു​വ​രി എ​ട്ടു വ​രെ നീ​ളും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 12 വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ്ര​ധാ​ന വേ​ദി​ക്ക​രി​കി​ലാ​ണ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക കാ​മ്പ​യി​ൻ പ്ലാ​റ്റ്ഫോം. നൂ​ത​ന​വും ഫ​ല​പ്ര​ദ​വു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​പ്പോ​ർ​ട്ട് സെ​ക്ട​ർ ആ​ക്ടി​ങ്​ അ​സി. ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ൽ സ​മ​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് പ്ലാ​റ്റ്‌​ഫോം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​വേ​ശ​ന പെ​ർ​മി​റ്റ്, റി​ന്യൂ​വ​ൽ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​റി​യാം. അ​തി​നൊ​പ്പം സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ, സ്മാ​ർ​ട്ട് പാ​സ്, 48 മ​ണി​ക്കൂ​റി​ന്‍റെ​യും 96 മ​ണി​ക്കൂ​റി​ന്‍റെ​യും പ്ര​വേ​ശ​ന വി​സ​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടാം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും വി​വി​ധ ആ​ശ​യ​വി​നി​മ​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​നും ഈ ​ഫ്ലാ​റ്റ്ഫോ​മി​ലൂ​ടെ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global VillageGDRFAVisa Services
News Summary - Visa-Services-Global-Village
Next Story