വിസാസേവനം: വിദേശപൗരന്മാരുമായി വെർച്വൽ മീറ്റിങ്
text_fieldsദുബൈ: വിസാ നടപടിക്രമങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ചോദിച്ചറിയാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ), ജി.സി.സി രാജ്യങ്ങളിലുള്ള ഉപഭോക്താക്കളുടെ വെർച്വൽ മീറ്റിങ് സംഘടിപ്പിച്ചു.
ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിയിലെ സർവിസ് ഡെലിവറി ചാനൽ വഴി എൻട്രി പെർമിറ്റ് അഭ്യർഥിക്കുന്ന ഉപഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചു.
കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സാലിം ബിൻ അലി യോഗം നിയന്ത്രിച്ചു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളേയും നിർദേശങ്ങളേയും അടിസ്ഥാനമാക്കി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

