ദീർഘകാല വിസ നിബന്ധനകൾ വ്യക്തമാക്കി മന്ത്രിസഭ
text_fields നിക്ഷേപകർ
യു.എ.ഇയിലെയും വിദേശത്തെയും നിക്ഷപകർക്ക് ദീർഘകാല വിസ അനുവദിക്കും. രണ്ട് വിഭാഗങ്ങളായാണ് നിക്ഷേപകരെ തരംതിരിച്ചിട്ടുള്ളത്. 50 ലക്ഷം ദിർഹമോ അതിന് മുകളിലോ മൂല്യമുള്ള വസ്തുവകയുള്ള നിക്ഷേപകർക്ക് അഞ്ച് വർഷ കാലാവധിയുള്ള താമസവിസയാണ് നൽകുക. പബ്ലിക് ഇൻവെസ്റ്റ്മെൻറിൽ മുതലിറക്കിയവർ, പ്രശസ്തമായ കമ്പനിയുള്ളവർ, കോടി ദിർഹമോ അതിൽ കൂടുതലോ ബിസിനസ് പങ്കാളിത്തമുള്ളവർ, റിയൽ എസ്റ്റേറ്റിതര നിക്ഷേപം 60 ശതമാനത്തിൽ കുറയാതെ, എല്ലാ മേഖലയിലെയും നിക്ഷേപം കോടി ദിർഹത്തിൽ കൂടുതലുള്ളവർ എന്നിവർക്ക് പത്ത് വർഷം കൂടുേമ്പാൾ പുതുക്കാവുന്ന വിസയും അനുവദിക്കും. ഇൗ രണ്ട് വിഭാഗത്തിനും വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഇവയാണ്:
1. നിക്ഷേപ തുക പൂർണമായും സ്വന്തമായിരിക്കുകയും വായ്പമുക്തമായിരിക്കുകയും വേണം. ഇതിനുള്ള രേഖകൾ സമർപ്പിക്കണം.
2. നിക്ഷേപം ചുരുങ്ങിയത് മൂന്ന് വർഷ കാലാവധിയുള്ളതായിരിക്കണം.
3. ദീർഘകാല വിസക്ക് അപേക്ഷിക്കുന്നവർക്ക് അപേക്ഷ നടപടികൾ പൂർത്തീകരിക്കാൻ പല തവണ രാജ്യത്തേക്ക് വരാനുള്ള അനുമതി നൽകും. ഒാരോ തവണയും ആറ് മാസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും.
4. കോടി ദിർഹം മുതൽമുടക്കിയിട്ടുള്ള നിക്ഷേപ പങ്കാളികൾ, ഭാര്യ, കുട്ടികൾ, ഒരു എക്സിക്യൂട്ടീവ് ഡയറക്ടർ, ഒരു ഉപദേഷ്ടാവ് എന്നിവർക്കും ഇതേ വിസ ആനുകൂല്യം ലഭിക്കും.
സംരംഭകർ
കുറഞ്ഞത് അഞ്ച് ലക്ഷത്തിെൻറ പദ്ധതി നിലവിൽ രാജ്യത്ത് ഉള്ളവരോ രാജ്യത്ത് അക്രഡിറ്റഡ് ബിസിനസ് ഇൻക്യുബേറ്ററിന് അനുമതി ലഭിച്ചവരോ ആയവർക്ക് അഞ്ച് വർഷ വിസ അനുവദിക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത് നിക്ഷേപ വിസയായി ഉയർത്താൻ സാധിക്കും. സംരംഭകർ, സംരംഭത്തിലെ പങ്കാളികൾ, മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ഭാര്യ, കുട്ടികൾ എന്നിവർ സംഭംഭക വിസയുടെ ആനുകൂല്യത്തിൽ ഉൾപ്പെടും. സംരംഭകന് ആറ് മാസ കാലാവധിയിൽ രാജ്യത്ത് പ്രവേശിക്കാം. ആറ് മാസത്തേക്ക് നീട്ടുകയും ചെയ്യാം. മൾട്ടി എൻട്രി അനുവദിക്കും.
വിദഗ്ധരും ശാസ്ത്ര വൈജ്ഞാനിക ഗവേഷകരും
വിദഗ്ധർക്കും ശാസ്ത്ര^വൈജ്ഞാനിക മേഖലയിലെ ഗവേഷകർക്കുമുള്ള പത്ത് വർഷ കാലാവധിയുള്ള വിസ ഡോക്ടർമാർ, തൊഴിൽവിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവർക്കാണ് അനുവദിക്കുക. ഭാര്യ, കുട്ടികൾ എന്നിവർക്കും ഇൗ വിസയുടെ ആനുകൂല്യം ലഭിക്കും. ഇൗ വിഭാഗത്തിൽ പെട്ട എല്ലാവർക്കും അതത് മേഖലയിൽ നിയമസാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. ഇൗ വിഭാഗത്തിൽ വിസ അനുവദിക്കുന്നതിന് താഴെ പറയുന്ന രണ്ട് നിബന്ധനകളെങ്കിലും പാലിച്ചിരിക്കണം.
1. ലോകത്തെ മികച്ച 500 സർവകലാശാലകളിലൊന്നിൽനിന്ന് പി.എച്ച്.ഡി നേടിയിരിക്കണം
2. ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ തൊഴിൽ മികവിനുള്ള പുരസ്കാരമോ സർട്ടിഫിക്കറ്റോ കരസ്ഥമാക്കണം.
3. അപേക്ഷകെൻറ ജോലിയുമായി ബന്ധപ്പെട്ട് പ്രമുഖ ശാസ്ത്ര ഗവേഷണ സംഭാവന അർപ്പക്കണം.
4. ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങളോ പുസ്കങ്ങളോ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മുഖേന പ്രസിദ്ധീകരിക്കണം.
5. അംഗത്വത്തിന് തൊഴിൽ മികവ് മാനദണ്ഡമാക്കുന്ന സംഘടനയിൽ അംഗത്വം
6. പി.എച്ച്.ഡിയോടൊപ്പം സ്വന്തം തൊഴിൽ മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം.
7. യു.എ.ഇയിൽ മുൻഗണനയുള്ള മേഖലയിൽ സ്പെഷലൈസേഷൻ (ഡോക്ടർമാർക്കുള്ള അധിക മാനദണ്ഡം)
8. ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയൻറിസ്റ്റ്സ് കൗൺസിലിെൻറ അക്രഡിറ്റേഷൻ ഉള്ളവരായിരിക്കണം.
9. ശാസ്ത്ര മികവിനുള്ള മുഹമ്മദ് ബിൻ റാശിദ് മെഡൽ ലഭിച്ചവർ
സാംസ്കാരിക കല മേഖല പ്രതിഭകൾ
യു.എ.ഇ സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രാലയത്തിെൻറ അംഗീകാരമുള്ള കലകളിലെ പ്രതിഭകൾക്കാണ് ദീർഘകാല വിസ അനുവദിക്കുക. സവിശേഷ പ്രതിഭയുള്ളവർ പാറ്റൻറുകളോ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളോ സമർപ്പിക്കണം.
എക്സിക്യൂട്ടീവുകൾ
അറിയപ്പെടുന്ന കമ്പനി ഉടമകൾക്കും ഉന്നത അക്കാദമിക നേട്ടം, തൊഴിൽ മികവ്, പദവി എന്നിയുള്ളവർക്കുമാണ് ഇൗ വിഭാഗത്തിൽ വിസ അനുവദിക്കുക
മികച്ച വിദ്യാർഥികൾ
പബ്ലിക് സെക്കൻഡറി സ്കൂളുകളിൽനിന്ന് 95 ശതമാനം മാർക്കോടെയുള്ള വിജയം, സർവകലാശാലകളിൽനിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടു കൂടി ഡിസ്റ്റിങ്ഷൻ എന്നിവയുള്ള വിദ്യാർഥികൾക്കാണ് ഇൗ വിഭാഗത്തിൽ ദിർഘകാല വിസ അനുവദിക്കുക. വിദ്യാർഥികളുടെ കുടുംബങ്ങൾക്കും വിസ ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
