വിസ നിബന്ധനകളിലെ പരിഷ്കരണം ഒക്ടോബർ 21 മുതൽ
text_fieldsസന്ദർശക^വിനോദസഞ്ചാര വിസക്കാർക്ക് രാജ്യത്തുനിന്ന് പുറത്തുപോകാതെ സമാന വിസ വീണ്ടും നേടാവുന്നതുൾപ്പെടെ മൂന്ന് പരിഷ്കരണങ്ങളാണ് 21 മുതൽ നടപ്പാക്കുന്നത്
അബൂദബി: യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച വിസ നിബന്ധന പരിഷ്കരണം ഒക്ടോബർ 21 മുതൽ നടപ്പാക്കുമെന്ന് െഎഡൻറിറ്റി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി പ്രഖ്യാപിച്ചു. സന്ദർശക^വിനോദസഞ്ചാര വിസകളിലുള്ളവർക്ക് വിസ കാലാവധി അവസാനിച്ചാൽ യു.എ.ഇയിൽനിന്നുകൊണ്ട് തന്നെ സമാനമായ പുതിയ വിസ നേടാൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നത്. വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, ഇവരുടെ മക്കൾ എന്നിവരുടെ താമസ വിസ കാലാവധി ഒരു വർഷം കൂടി നീട്ടാനുള്ള നടപടിയും സ്വീകരിക്കും. രക്ഷിതാക്കൾ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികളുെട സർവകലാശാല^സെക്കൻഡറി സ്കൂൾ പഠനത്തിന് ശേഷവും അവരുടെ താമസ വിസ കാലാവധി നീട്ടുന്നതാണ് നടപ്പാക്കുന്ന മറ്റൊരു പരിഷ്കാരം.
താമസ വിസയിലുള്ളവർക്കും കുടുംബ വിസയിലുള്ളവർക്കും പ്രയോജനപ്പെടുന്ന നിരവധി പരിഷ്കരണങ്ങൾക്കാണ് ജൂണിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്. യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച നിരവധി മാറ്റങ്ങളിൽ മൂന്നെണ്ണം ഒക്ടോബർ 21 മുതൽ നടപ്പാക്കുമെന്ന് െഎഡൻറിറ്റി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റിയുടെ ഫോറിനേഴ്സ് അഫയേഴ്സ്^പോർട്ട്സ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഇൗദ് റകാൻ ആൽ റാശിദ് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപകരിക്കുന്ന വിധമാണ് വിസ നിബന്ധനകളിലെ മാറ്റങ്ങൾ. സമൂഹത്തിലെ ഒാരോരുത്തരെയും പിന്തുണക്കുന്നതിനും എല്ലാ ജനങ്ങളെയും സന്തോഷിപ്പിക്കുന്നതിനും വേണ്ടിയാണ് യു.എ.ഇ മന്ത്രിസഭ ഇത്തരം പരിഷ്കരണങ്ങൾക്ക് അനുമതി നൽകിയത്. സന്ദർശകരും താമസക്കാരുമുൾപ്പെടെ രാജ്യത്തെ എല്ലാവരും സുരക്ഷിതത്വത്തോടെ കഴിയണമെന്നാണ് തങ്ങളൂടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിേച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.