Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ ഫ്രീ ​ട്രാവൽ...

വിസ ഫ്രീ ​ട്രാവൽ ഹോട്സ്​പോട്സ്

text_fields
bookmark_border
വിസ ഫ്രീ ​ട്രാവൽ ഹോട്സ്​പോട്സ്
cancel
Listen to this Article

ചെറിയ പെരുന്നാളിന്​ യു.എ.ഇയിൽ അഞ്ചു ദിവസം വരെ അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ എല്ലാവരും. കോവിഡ്​ കാലത്ത്​ യാത്രകൾക്കെല്ലാം അവധി പറഞ്ഞവർക്ക്​ ലഭിക്കുന്ന ആദ്യ സഞ്ചാര അവസരം കൂടിയാണ്​ പെരുന്നാൾ കാലത്ത്​ കടന്നുവരുന്നത്​. എന്നാൽ കുറഞ്ഞ ദിവസത്തിൽ ടൂറിസ്റ്റ്​ വിസക്ക്​ അപേക്ഷിച്ച്​ കാത്തിരിക്കാനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. അത്തരക്കാർക്ക്​ എളുപ്പത്തിൽ പോയി വരുന്ന ചില സ്ഥലങ്ങളുണ്ട്​. വിസ ആവശ്യമില്ലാത്ത, അല്ലെങ്കിൽ യു.എ.ഇ റെസിഡന്‍റ്​സ്​ ആയവർക്ക്​ വിസ ഓൺ അറൈവൽ ലഭിക്കുന്ന സ്ഥലങ്ങളാണിത്​. അക്കൂട്ടത്തിലെ മനോഹരമായ നാലു രാജ്യങ്ങളെ പരിചയപ്പെടാം​. യു.എ.ഇയിലെ പ്രവാസികളടക്കമുള്ളവർ നേരത്തെ തന്നെ വിനോദ സഞ്ചാരത്തിന്​ തെരഞ്ഞെടുത്തിരുന്ന രാജ്യങ്ങളാണിത്​.

അസർബൈജാൻ

യൂറോപ്പിന്‍റെ കിഴക്കൻ അതിരിലും ഏഷ്യയുടെ പടിഞ്ഞാറൻ അറ്റത്തും സ്ഥിതി ചെയ്യുന്ന അസർബൈജാനിൽ പറന്നിറങ്ങുന്നതിന്​ യു.എ.ഇ താമസക്കാർക്ക്​ നേരത്തെ വിസ ആവശ്യമില്ല. അസർബൈജാനിൽ എത്തുമ്പോൾ യു.എ.ഇ റസിഡൻസ് വിസക്ക്​ കുറഞ്ഞത് നാല് മാസത്തെ സാധുത ഉണ്ടായിരിക്കണം എന്നത്​ മാത്രമാണ്​ നിബന്ധന. തലസ്​ഥാന നഗരിയായ കാസ്പിയൻ കടൽ തീരത്തെ ബാകു തന്നെയാണ്​ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഇവിടുത്തെ യുനെസ്​കോ പൈതൃക പട്ടികയിലുള്ള 'ഇഷേരി സെഹർ' എന്ന പഴയ നഗരം ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്​. അബ്ഷെറോൺ നാഷണൽ പാർക്ക്, ഗരാസു അഗ്നിപർവ്വതം, നഫ്തലാൻ ഓയിൽ റിസോർട്ട്, കാസ്പിയൻ കടൽ തുടങ്ങിയവ മറ്റു ആകർഷണങ്ങളാണ്​.

ഔദ്യോഗിക കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കോവിഡിൽ നിന്ന് മുക്​തമായെന്ന്​ വ്യക്തമാക്കുന്ന കത്ത് യാത്രക്കാരൻ കരുതണം. 72മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലവും നിലവിൽ ആവശ്യമാണ്​.

ജോർജിയ

വിസ പ്രയാസമില്ലാതെ യു.എ.ഇയിൽ നിന്ന്​ എത്തിച്ചേരാവുന്ന രാജ്യങ്ങളിലൊന്നാണ്​ ജോർജിയ. നിരവധി കോട്ടകളും പുരാതാനന പള്ളികളും കൊക്കോസ് മലനിരകളും എല്ലാം ഏവർക്കും കൺകുളിർമ പകരുന്ന കാഴ്ചകളാണ്​. മിക്കപ്പോഴും മഞ്ഞിന്‍റെ പുതപ്പണിഞ്ഞുകിടക്കുന്ന ജോർജിയ യൂറോപ്പിനും ഏഷ്യക്കുമിടയിലാണ്​ സ്ഥിതി ചെയ്യുന്നത്​. കാണാനേറെയുള്ള ജോർജിയയിലേക്ക്​ നിരവധി പേർ ഓരോ വർഷവും യു.എ.ഇയിൽ നിന്ന്​ പോകാറുണ്ട്​. പ്രത്യേകിച്ച്​ ഇവിടെ ചൂട്​ കൂടുന സമയങ്ങളിൽ തണുപ്പ്​ ആസ്വദിക്കാനും കാഴ്ചകൾ കാണാനുമാണ്​ യാത്ര ചെയ്യുന്നത്​. കരിങ്കടലിന്‍റെ തീരങ്ങളും ഇവിടുത്തെ ആകർഷണീതയാണ്​. കോവിഡ്​ വാക്സിനേഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന നിർദേശം ഇപ്പോൾ യാത്രക്കുണ്ട്​.

മൗറീഷ്യസ്

മൗറീഷ്യസ് യു.എ.ഇ നിവാസികൾക്ക് വിസയില്ലാതെ പ്രവേശനം നൽകുന്ന രാജ്യമാണ്​. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണെങ്കിലും ആഫ്രിക്കൻ വൻകരയിലാണ്​ ഉൾപ്പെടുന്നത്​. ദ്വീപ്​ രാജ്യമായ ഇവിടുത്തെയും പ്രധാന ആകർഷണങ്ങൾ കടലുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്​. വെള്ളച്ചാട്ടങ്ങളും ബീച്ചുകളും തന്നെയാണ്​ വിനോദ സഞ്ചാരികളുടെ ലക്ഷ്യമാകാറുള്ളത്​. തലസ്ഥാനമായ പോർട്ട്​ ലൂയിക്ക്​ സമീപം സ്ഥിതി ചെയ്യുന്ന 'സിംഹ പർവതം' എന്നു വിളിക്കപ്പെടുന്ന പർവത ഭാഗവും മനോഹര കാഴ്ചയാണ്​. ഇവിടെ ട്രക്കിങിനും മറ്റുമായി ധാരാളം പേർ എത്തി​ച്ചേരാറുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചായിരിക്കണം യാത്ര.

മാലദ്വീപ്​

യു.എ.ഇ താമസക്കാർക്ക് മാലദ്വീപ് വിസ ഓൺ അറൈവൽ നൽകുന്നുണ്ട്​. എമിറേറ്റ്‌സ് എയർലൈൻ വെബ്‌സൈറ്റ് അനുസരിച്ച് മാലദ്വീപിലേക്ക്​ യാത്രക്ക്​ നിലവിൽ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഇമിഗ്രേഷൻ വെബ്​സൈറ്റിൽ ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച്​ നൽകണം.

ലോകത്താകമാനമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്​ മാലിദ്വീപ്​. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്‍റെ കടൽ മനോഹാരിതയും വിസ്മയങ്ങളും ആസ്വദിക്കാനാണ്​ പ്രധാനമായും സഞ്ചാരികൾ യാത്ര ചെയ്യുന്നത്​. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. ഇന്ത്യയിൽ നിന്നുള്ളവരെ സംബന്ധിച്ച്​ ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ഹോട്ടലുകളും ആഢംബര സൗകര്യങ്ങളുള്ള മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. ബീച്ചുകളിലെ ഡൈവിങ്​, സ്‌നോർക്ലിങ് പോലുള്ള വിനോദങ്ങൾ ഇവിടെ ലഭ്യമാണ്​. മികച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നവയാണ് ഈ വിനോദങ്ങളെല്ലാം. കടലിനടിയിലെ സുന്ദരമായ കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന സ്‌നോർക്ലിങ്, സഞ്ചാരികൾക്കു പുത്തൻ അനുഭവമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa free travel
News Summary - visa free travel hotspots
Next Story