Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ തട്ടിപ്പ്​: 161...

വിസ തട്ടിപ്പ്​: 161 പേർ കുറ്റക്കാർ, 15.2 കോടി ദിർഹം പിഴ

text_fields
bookmark_border
വിസ തട്ടിപ്പ്​: 161 പേർ കുറ്റക്കാർ, 15.2 കോടി ദിർഹം പിഴ
cancel
Listen to this Article

ദുബൈ: വ്യാജ കമ്പനികൾ നിർമിച്ച്​ കോടികളുടെ വിസ തട്ടിപ്പ്​ നടത്തിയ കേസിൽ അറസ്റ്റിലായ 161 പ്രതികൾ കുറ്റക്കാരെന്ന്​ വിധിച്ച്​ ദുബൈ കോടതി. സംഭവത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ കോടതി പ്രതികൾക്കെതിരെ 15.2 കോടി ദിർഹം പിഴ ചുമത്തുകയും ചെയ്തു. മുഴുവൻ പ്രതികളും ചേർന്നാണ്​ പിഴ അടക്കേണ്ടത്​.

പിഴ ഈടാക്കിയ​ശേഷം മുഴുവൻ പ്രതികളെയും നാടുകടത്താനും കോടതി നിർദേശിച്ചു. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം​ ദുബൈ സിറ്റിസൺഷിപ്​ ആൻഡ്​ റസിഡൻസി കോടതിയാണ് വ്യാഴാഴ്ച​ വിധി പ്രസ്താവിച്ചത്​. വ്യാജ മേൽവിലാസം ഉപയോഗിച്ച്​ നിർമിച്ച കടലാസ്​ കമ്പനികളുടെ മറവിലാണ്​ പ്രതികൾ പല രാജ്യങ്ങളിൽ നിന്നായി തൊഴിലാളി​കളെ എത്തിച്ചിരുന്നത്​.

എന്നാൽ, ഇവരുടെ വിസ നിയമവിധേയമാക്കാതെ പ്രതികൾ കമ്പനികൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയായിരുന്നു. വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മറവിൽ നേടിയ എൻട്രി പെർമിറ്റുകൾ പ്രതികൾ ചൂഷണം ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. താമസ, തൊഴിൽ നിയമ ലംഘനങ്ങളോട് യു.എ.ഇ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ലെന്നതിന്‍റെ തെളിവാണ് ചരിത്ര​ വിധി പ്രസ്താവമെന്ന്​ പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം, സമാനമായ മറ്റൊരു കേസിൽ 21 പ്രതികൾക്ക്​ കോടതി അടുത്തിടെ ശിക്ഷ വിധിച്ചിരുന്നു. വ്യാജ മേൽവിലാസത്തിൽ നിർമിച്ച കമ്പനികൾ ഉപയോഗിച്ച്​ 385 വിസകളാണ്​ പ്രതികൾ നേടിയെടുത്തിരുന്നത്​​. ഇത്​​ വൻതുകക്ക് തൊഴിലാളികൾ വിൽക്കുകയായിരുന്നു​. കേസിൽ 21 പ്രതികൾക്കുമായി 25.2 ദശലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai courtpunishedfinedvisa fraud casecommercial establishmentsfound guiltyEntry PermitFake address
News Summary - Visa fraud: 161 people found guilty, fined Rs 15.2 crore
Next Story