വിധവകളുടെയും വിവാഹമോചിതരുടെയും വിസ: പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ദുബൈ എമിഗ്രേഷൻ
text_fieldsദുബൈ: യു.എ.ഇയിലെ പുതിയ വിസാ നിയമപ്രകാരം അനുവദിച്ച വിധവകളുടെയും വിവാഹമോചിതരു ടെയും വിസ നടപടികൾ കൈകാര്യം ചെയ്യാൻ ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ജി.ഡി.ആർ.എഫ്.എ ഓഫീസിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ദുബൈ എമിഗ്രേഷൻ അധിക്യതർ അറിയിച്ചു. ഇത്തരകാരുടെ വിസ നടപടികൾ വേഗത്തിൽ കൈകാര്യം ചെയുവാൻ വകുപ്പിെൻറ 12 സ്ത്രീ ജീവനക്കാർ ഇവിടെ സേവനം അനുഷ്ടിക്കും.
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇവർക്ക് മാത്രമായ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാവും. ബാങ്ക്, ടൈപിങ് സെൻറർ അടക്കം 12 കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കുന്നതാണ്.
പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെടുന്ന ഇത്തരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി യാണ് സേവനം ലഭിക്കുകയെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. സാധാരണയുള്ള കൗണ്ടറുകളിൽ ഇത്തരം കേസുകൾ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിനാലാണ് അവർക്ക് മാത്രമായുള്ള സ്വകാര്യ ഓഫീസ് സൗകര്യങ്ങൾ ഒരുക്കി സ്ത്രീ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സേവനങ്ങൾ ലഭ്യമാവുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിധവകൾക്കും വിവാഹമോചിതർക്ക് അവരുടെ വിസ നടപടികൾ പൂർത്തിയാക്കാനുള്ള ദുബൈ എമിറേറ്റ്സിലെ ഏകഓഫീസ് ഇതായിരിക്കും. യുഎഇ വിസ നിയമത്തിൽ വരുത്തിയ സമഗ്രമായ മാറ്റങ്ങൾ ഒക്ടോബർ 21 ഞായറാഴ്ച മുതലാണ് നിലവിൽ വന്നത്.പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾക്കും സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷത്തേക്കുള്ള താമസ വിസയാണ് അനുവദിച്ചു കിട്ടുക.
പങ്കാളിയുടെ മരണത്തിെൻറയോ വിവാഹബന്ധം വേർപെടുത്തിയതിെൻറയോ അന്നുമുതൽ ഒരു വർഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികൾക്കും ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിർത്താൻ സഹായകരമായ രീതിയിലാണ് യു.എ.ഇ മന്ത്രിസഭ ഇത്തരമൊരു മാനുഷിക തീരുമാനം കൈക്കൊണ്ടത്.വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വർഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിർഹം വീതമാണ് ഫീസ്.
അപേക്ഷകരായ വിധവകളും അവരുടെ കുട്ടികളും ഭർത്താവിെൻറ മരണസമയത്ത് അവരുടെ സ്പോണ്സർഷിപ്പിലായിരിക്കണം .അത് പോലെ വിവാഹമോചിതരായ സ്ത്രീ അപേക്ഷകരും അവരുടെ കുട്ടികളും. സാധാരണ വിസ നടപടികൾക്ക് ആവശ്യമായ രേഖകൾക്ക് പുറമേ വിവാഹമോചനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ, ഭർത്താവിെൻറ മരണ സർട്ടിഫിക്കറ്റ്, കുട്ടികളുടെ മാതാവാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്സ് ഐ.ഡി ,കൂടാതെ 18 വയസിന് മുകളിലുള്ള മാതാവിനും കുട്ടികൾക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,വാടക കരാർ എന്നിവ വിസ നടപടികൾക്ക് അവിശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
