Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ, പാസ്​പോർട്ട്​...

വിസ, പാസ്​പോർട്ട്​ സേവനം: ബി.എൽ.എസിന്​ കേന്ദ്ര വിലക്ക്​

text_fields
bookmark_border
വിസ, പാസ്​പോർട്ട്​ സേവനം: ബി.എൽ.എസിന്​ കേന്ദ്ര വിലക്ക്​
cancel
Listen to this Article

ദുബൈ: നിരവധി രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്പോർട്ട്, വിസ സേവനകേന്ദ്രം നടത്തുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം. അടുത്ത രണ്ടുവർഷത്തേക്ക് മന്ത്രാലയത്തിന്‍റെ പദ്ധതികളിൽ ഭാഗമാകുന്നതിനാണ് വിലക്ക്. കമ്പനിക്കെതിരെ നിലവിലുള്ള പരാതികളും കേസുകളും കണക്കിലെടുത്താണ് നടപടി. വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന പുതിയ കരാർ നടപടികളിൽനിന്ന്​ ബി.എൽ.എസിനെ​ വിലക്കിയതായുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്​ ഈ മാസം 10നാണ്​ പുറത്തിറങ്ങിയത്​​. ​

അതേസമയം, നിലവിലെ കരാറുകളെ പുതിയ നിർദേശം ബാധിക്കില്ല. വിലക്കേർപ്പെടുത്തിയുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്​ പരിശോധിച്ചു വരികയാണെന്നും നിയമപ്രകാരം യഥാസമയം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്​.

യു.എ.ഇ ഉൾപ്പെടെ 19 രാജ്യങ്ങളിൽ ഇന്ത്യൻ എംബസികൾക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ നൽകുന്നത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷണലാണ്​. 19 രാജ്യങ്ങളിലായി 58 ഓഫിസുകൾ​ ബി.എൽ.എസിന്‍റേതായി പ്രവർത്തിച്ചുവരുന്നു​. ഇതിൽ യു.എ.ഇയിൽ മാത്രം 12 യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്​.

നിലവിൽ ഇവയുടെ പ്രവർത്തനങ്ങളെ ഉത്തരവ്​ ബാധിക്കില്ലെന്നാണ്​ വിവരം. ഇന്ത്യൻ പാസ്​പോർട്ട്​, വിസ, അറ്റസ്​റ്റേഷൻ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുമെന്ന്​ ഉറപ്പാക്കിയതായി കമ്പനി അറിയിച്ചു. പ്രതിവർഷം 17 ലക്ഷം അ​പേക്ഷകളിലായി വിസ, പാസ്​പോർട്ട്​, കോൺസുലർ, അറ്റസ്​റ്റേഷൻ, ഇ ഗവേണൻസ്​, ബയോമെട്രിക്​ സേവനങ്ങൾ സ്ഥാപനം നൽകിവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentbannedMinistry of External Affairsindian embassyUAE newsBLS centers
News Summary - Visa and passport services: Central government banned BLS
Next Story