വൈറലായി വിഡിയോ; തെരുവുപൂച്ചയോട് ക്രൂരത, നടപടിക്ക് സമ്മർദം
text_fieldsപൂച്ചയെ ഉപദ്രവിക്കുന്ന യുവാവ്
ഷാർജ: തെരുവുപൂച്ചയെ ഉപദ്രവിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ. ഷാർജയിലെ ബുഹൈറ കോർണിഷിന് സമീപത്തുള്ള നൂർ മസ്ജിദിന്റെ താഴെ നിലയിലാണ് സംഭവമെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തത്. മസ്ജിദിന്റെ മുന്നിലൂടെ നടന്നുപോകുകയായിരുന്ന തെരുവുപൂച്ചയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന യുവാവ് സിഗർലൈറ്റ് ഉപയോഗിച്ച് അതിന്റെ ജനനേന്ദ്രിയത്തിൽ തീകൊടുക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇയാൾ നടത്തിയ ക്രൂരത സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. നിമിഷനേരംകൊണ്ട് ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലായി. ഇതോടെ ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിഡിയോയുടെ നിജസ്ഥിതി എന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മൂന്നാഴ്ച മുമ്പാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തതെന്ന് വ്യക്തമാണ്. യുവാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചിലർ ഷാർജ പൊലീസിനേയും സമീപിപ്പിച്ചു. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ഷാർജ പൊലീസ് അന്വേഷണം ആരംഭിെച്ചന്നാണ് സൂചന. യു.എ.ഇയിൽ മൃഗങ്ങളെ ആക്രമിക്കുന്നതും ഉപദ്രവിക്കുന്നതും ഒരു വർഷം വരെ തടവും 10,000 ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

