ദുബൈ ‘മാളത്തണി’ൽ കൗതുകക്കാഴ്ചയായി ‘വൈറൽ റോബോട്ട്’
text_fields‘മാളത്തണി’ൽ വൈറൽ റോബോട്ടും റോബോഡോഗും വ്യായാമത്തിൽ പങ്കെടുക്കുന്നു(വീഡിയോ ദൃശ്യം)
ദുബൈ: കടുത്ത വേനൽചൂടിൽ വ്യായാമം മുടങ്ങാതിരിക്കാൻ പ്രഖ്യാപിച്ച സംരംഭമായ ‘ദുബൈ മാളത്തണി’ൺ കൗതുകക്കാഴ്ചയായി വെറൽ റേബാട്ട്. കഴിഞ്ഞ ആഴ്ച ദുബൈ തെരുവിലും ഫ്യൂചർ മ്യൂസിയത്തിലും പ്രത്യക്ഷപ്പെട്ട, പിന്നീട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മജ്ലിസിൽ അഥിതികളെ അഭിവാദ്യംചെയ്ത് ശ്രദ്ധിക്കപ്പെട്ട ഹ്യൂമനോയ്ഡ് റോബോട്ടാണ് മാളത്തണിനെത്തിയത്. റോബോട്ടിനൊപ്പം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട റോബോഡോഗും ഓടാനായി എത്തിയിരുന്നു. മാളത്തണിന്‍റെ പ്രധാന വേദികളിലൊന്നായ മിർദിഫ് സിറ്റി സെന്‍ററിലാണ് വ്യായാമത്തിന് എത്തിയവർക്ക് അതിശയം നിറച്ച് റോബോട്ട് പങ്കെടുത്തത്. മാളത്തണിന് എത്തിയവരുമായി ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തും നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിന് ആരംഭിച്ച മാളത്തണിൽ നഗരത്തിലെ പ്രധാനപ്പെട്ട ഒമ്പത് മാളുകളിൽ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിരവധിപേരാണ് വ്യായാമത്തിനെത്തുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സംരംഭം പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസത്തിൽ രാവിലെ 7മുതൽ 10വരെയാണ് മാളുകളിൽ വ്യായാമത്തിന് വേദിയൊരുക്കുന്നത്. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ് മാളത്തൺ നടക്കുന്നത്.
പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ്. മാളത്തോണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

