ഗസ്സയിലെ അതിക്രമം മനുഷ്യത്വരഹിതം -അൻവർ ഗർഗാഷ്
text_fieldsയു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് അറബ് മീഡിയ
ഫോറത്തിൽ സംസാരിക്കുന്നു
ദുബൈ: കഴിഞ്ഞ ഒക്ടോബർ മുതൽ ഫലസ്തീൻ പ്രശ്നം അറബ് ലോകത്തെ നേതാക്കളെയും ജനങ്ങളെയും അലട്ടിക്കൊണ്ടിരിക്കുകയാണെന്നും ഗസ്സയിലെ സിവിലിയന്മാർക്ക് എതിരായ അതിക്രമം ക്രൂരവും മനുഷ്യത്വരഹിതവുമായി മാറിയെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ദുബൈയിൽ അറബ് മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ ജനത്തിരക്ക് നേരിൽ കണ്ടിട്ടുണ്ടെന്നും കുടുംബങ്ങളെ തുടർച്ചയായി താമസസ്ഥലങ്ങളിൽ നിന്ന് പുറന്തള്ളുന്ന രീതിയാണ് ഇസ്രായേൽ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീന് നീതി ലഭ്യമാകണമെന്നതിൽ നമുക്ക് ഉറച്ചവിശ്വാസമുണ്ട്. നമ്മുടെ വളർച്ചക്കൊപ്പവും അറബ് മനഃസാക്ഷിയിൽനിന്നും നാം സ്വാംശീകരിച്ചതാണത്. റഫയിലും ഗസ്സയിലും നടന്ന ഹീനമായ അതിക്രമം ലോകത്തിന് കാണാതിരിക്കാനാവില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഇസ്രായേൽ സർക്കാറും തീവ്ര വലതുപക്ഷവുമാണ് ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്ന പ്രശ്നമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

