Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുന്നറിയിപ്പ്​...

മുന്നറിയിപ്പ്​ ലംഘിച്ചാൽ 2,000 ദിർഹം വരെ പിഴ

text_fields
bookmark_border
മുന്നറിയിപ്പ്​ ലംഘിച്ചാൽ 2,000 ദിർഹം വരെ പിഴ
cancel
camera_alt

അജ്​മാനിൽ ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്​

ദുബൈ: ശക്​തമായ മഴ തുടരുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ നിർദേശങ്ങളുമായി അധികൃതർ. മഴ പെയ്യുമ്പോൾ വാദികൾ, വെള്ളം നിറഞ്ഞ സ്ഥലങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിൽ കൂടി നിന്നാൽ 1000 ദിർഹം പിഴയും ലൈസൻസിൽ ആറ്​ ബ്ലാക്ക്​​ പോയിന്‍റും ചുമത്തും.

ജലനിരപ്പോ അപകടത്തിന്‍റെ അളവോ പരിഗണിക്കാതെ വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക്​ പോയിന്‍റുമായിരിക്കും ശിക്ഷ. കൂടാതെ 60 ദിവസത്തേക്ക്​ വാഹനം പിടിച്ചെടുക്കും. പ്രതിസന്ധികൾ, ദുരന്തങ്ങൾ, മഴ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുമ്പോൾ ഗതാഗത നിയന്ത്രണം​, അടിയന്തര രക്ഷാപ്രവർത്തനം, ആംബുലൻസ്​ പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ബന്ധപ്പെട്ട അതോറിറ്റികളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴയും നാല്​ ബ്ലാക്ക്​ പോയിന്‍റും ചുമത്തുന്നതിനൊപ്പം വാഹനം 60 ദിവസത്തേക്ക്​ പിടിച്ചെടുക്കുകയും ചെയ്യുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationresultfinewarningDirham
News Summary - Violation of the warning will result in a fine of up to 2,000 dirhams.
Next Story