നിയമലംഘനം: അബൂദബിയിൽ കഫ്റ്റീരിയ അടച്ചു
text_fieldsഅബൂദബി: നിയമലംഘനത്തെ തുടർന്ന് അബൂദബി ഖലീഫ സിറ്റിയിലെ ബെസ്റ്റ് ആന്‍ഡ് ഗോള്‍ഡ് ബെയ്ത് കരക് കഫ്റ്റീരിയ അടക്കാൻ നിര്‍ദേശിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ). നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നിർദേശം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമാണ് അടിയന്തര നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചു. നിയമലംഘനങ്ങൾ പരിഹരിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതു വരെ സ്ഥാപനത്തിനെതിരായ നടപടി നിലനില്‍ക്കു. ഭക്ഷ്യസുരക്ഷാ നിയമലംഘന വിവരങ്ങളും ഭക്ഷ്യസ്ഥാപനങ്ങളില്‍ സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാലും ഈ വിവരം ഉടന്‍ അറിയിക്കണമെന്ന് അഡാഫ്‌സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അല്‍ ഐന്‍ സിറ്റിയിലെ വ്യവസായ മേഖലയിലെ ഫുള്‍ കോഹ് ലി റസ്‌റ്റോറന്‍റ്, സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ആമിന റസ്റ്റോറന്‍റ്, അല്‍ ഐനിലെ അല്‍ ദോംയതി സ്‌നാക്‌സ് ശാഖ, അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി (ഈസ്റ്റ് 11) യിലെ ലൈലക് ഫിഷ് മോംഗര്‍ എന്ന മീൻ വില്പന സ്ഥാപനം തുടങ്ങിയവ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

