Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിയമലംഘനം; 76...

നിയമലംഘനം; 76 സ്ഥാപനങ്ങള്‍ക്ക് പിഴ

text_fields
bookmark_border
uaenews
cancel
camera_alt

അ​​ബൂ​​ദ​​ബി കാ​​ര്‍ഷി​​ക, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ അ​​തോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ സ്ഥാ​​പ​​ന​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നു

അ​​ബൂ​​ദ​​ബി: റ​​മ​​ദാ​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ബൂ​​ദ​​ബി കാ​​ര്‍ഷി​​ക, ഭ​​ക്ഷ്യ സു​​ര​​ക്ഷ അ​​തോ​​റി​​റ്റി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യ 76 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് പി​​ഴ ചു​​മ​​ത്തി. ഭ​​ക്ഷ്യ​​സു​​ര​​ക്ഷ വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തി​​നും ഭ​​ക്ഷ​​ണം പാ​​ഴാ​​ക്കു​​ന്ന​​ത് കു​​റ​​ക്കു​​ന്ന​​തി​​നും ആ​​രം​​ഭി​​ച്ച കാ​​മ്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി 4491 സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലാ​​ണ് അ​​തോ​​റി​​റ്റി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

റ​​മ​​ദാ​​ന്‍റെ ഒ​​രാ​​ഴ്ച മു​​മ്പാ​​ണ് കാ​​മ്പ​​യി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്. പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തി​​ല്‍ 2531 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ല്ലാ​​വി​​ധ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി. ചെ​​റി​​യ​​രീ​​തി​​യി​​ലു​​ള്ള വീ​​ഴ്ച​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്ന് 1628 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കി.

ഭ​​ക്ഷ​​ണം പാ​​ഴാ​​ക്കു​​ന്ന​​തി​​ലൂ​​ടെ സാ​​മ്പ​​ത്തി​​ക​​വും പാ​​രി​​സ്ഥി​​തി​​ക​​വു​​മാ​​യി ഉ​​ണ്ടാ​​വു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പൊ​​തു​​ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​നും അ​​ധി​​കൃ​​ത​​ര്‍ കാ​​മ്പ​​യി​​നി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്നു.

ഭ​​ക്ഷ​​ണം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു മാ​​ര്‍ഗ​​നി​​ര്‍ദേ​​ശം ന​​ല്‍കു​​ക​​യും അ​​വ​​യു​​ടെ മി​​ത ഉ​​പ​​യോ​​ഗ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്നു. നി​​യ​​മ​​ലം​​ഘ​​നം ക​​ണ്ടെ​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് 800555 എ​​ന്ന ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റി​​ല്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും അ​​തോ​​റി​​റ്റി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsviolation of the law
News Summary - Violation of the law; 76 institutions fined
Next Story