നിയമലംഘനം; ഗ്രോസറി അടപ്പിച്ചു
text_fieldsഅബൂദബി: നിയമലംഘനം കണ്ടെത്തിയതിനെതുടര്‍ന്ന് എമിറേറ്റിലെ പലചരക്ക് കട അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) അടപ്പിച്ചു. ഹംദാന്‍ സ്ട്രീറ്റിലെ ഗ്രോസറിയാണ് നിയമലംഘനത്തിന്റെ പേരില്‍ അടപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യം അപകടത്തിലാക്കിയേക്കാവുന്ന നിയമലംഘനം പരിശോധനയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും അഡാഫ്സ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും മറ്റുമായി തുടരുന്ന പരിശോധനകളില്‍ ഈ മാസമാദ്യം നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നിയമലംഘനങ്ങള്‍ തിരുത്തി ഇത് അഡാഫ്സ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തുടര്‍ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ. നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ഇക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

