ഇ-സ്കൂട്ടറുകളുടെ നിയമലംഘനം: കർശന നടപടിയുമായി പൊലീസ്
text_fieldsഅബൂദബി: റോഡ് ഗതാഗത നിയമങ്ങൾ പാലിക്കാതെ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഗൾഫ് ഗതാഗത വാരത്തിന്‍റെ ഭാഗമായി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ നടത്തിയ കാമ്പയിനിലാണ് പൊലീസ് മുന്നറിയിപ്പ്.
നിയുക്ത പാതകളിൽ അല്ലാതെ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കരുത്. അപകടങ്ങളും പരിക്കുകളും ഒഴിവാക്കാൻ ഉപയോക്താക്കൾ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. റിഫ്ളക്ടീവ് ജാക്കറ്റ്, ഹെൽമെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം.
പൊതുറോഡുകളിൽ നിന്നും വിട്ടുനിൽക്കണം തുടങ്ങിയ നിർദേശങ്ങളും പൊലീസ് മുന്നോട്ടുവെച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളെന്ന നിലയിൽ ഒട്ടേറെപ്പേർ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗതാഗത നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഗുരുതര അപകടങ്ങൾക്കും ചിലപ്പോൾ മരണങ്ങൾക്കും വരെ കാരണമായേക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

