കോവിഡ് മുൻകരുതൽ നിർദേശ ലംഘനം: 139 സ്ഥാപനങ്ങൾ പൂട്ടി
text_fieldsഅജ്മാന്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന കാമ്പയിെൻറ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു.മൊത്തം 225 സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എല്ലാ കേഡർമാർക്കും നിർദേശം നൽകിയതായി അജ്മാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിസ്ഥിതി വകുപ്പ് മേധാവി ഖാലിദ് അൽ ഹോസ്നി ചൂണ്ടിക്കാട്ടി. സാമ്പത്തിക വികസന വകുപ്പിെൻറ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള നിർദിഷ്ട നിയമങ്ങളുടെ ലംഘനം തടയുന്നതിന് പരാതികള്‍ പരിശോധിക്കാന്‍ അധികൃതര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതായി ഖാലിദ് അൽ ഹോസ്നി പറഞ്ഞു. പകർച്ചവ്യാധിക്കെതിരായ പ്രതിരോധ നടപടികളില്‍ പൊതുജനാരോഗ്യ വകുപ്പിന് സുപ്രധാന പങ്ക് നിര്‍വഹിക്കാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് -19മായി ബന്ധപ്പെട്ട 42 സർക്കുലറുകളും തീരുമാനങ്ങളും ഇതിനകം പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

