വിമെക്സ് ഇഫ്താര് സംഗമം
text_fieldsതൃശൂര് വിമല കോളജിന്റെ യു.എ.ഇയിലെ അലുമ്നി കൂട്ടായ്മയായ വിമെക്സ് സംഘടിപ്പിച്ച ഇഫ്താര് സംഗമം
ദുബൈ: തൃശൂര് വിമല കോളജിന്റെ യു.എ.ഇയിലെ അലുമ്നി കൂട്ടായ്മയായ വിമെക്സ് ദുബൈയില് ഇഫ്താര് സംഗമം സംഘടിപ്പിച്ചു. ആര്.ജെ അര്ഫാസ് മുഖ്യാതിഥിയായി. അക്കാഫ് ഇവന്റ്സ് വനിത വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ്, ജന. സെക്രട്ടറി വിദ്യ പുതുശ്ശേരി എന്നിവര് സന്നിഹിതരായിരുന്നു. വിമെക്സ് പ്രസിഡന്റ് രശ്മി ഐസക്ക് നേതൃത്വം നല്കി. ജൂലിന് ബെന്സി, ബിന്ദു സുരേഷ്, സജ്ന അബ്ദുല്ല, രശ്മി റോയ്, നീന ഡെല്ഫിന്, ഷൈന് ഷാജി തുടങ്ങിയവര് സംസാരിച്ചു. സെക്രട്ടറി ഷെമീന് റഫീഖ് സ്വാഗതവും തസ്നിം കാസിം നന്ദിയും പറഞ്ഞു. സാമൂഹിക സേവനരംഗത്ത് സജീവപങ്കാളിത്തമുള്ള കൂട്ടായ്മയാണ് വിമെക്സ്. റമദാനിൽ വിമെക്സ് അക്കാഫ് ഇവന്റ്സുമായി കൈകോര്ത്ത് യു.എ.ഇയിലെ ലേബര് ക്യാമ്പുകളില് ഭക്ഷണവിതരണത്തില് പങ്കാളികളായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

