വിമൽ ജ്യോതി കോളജ് പൂർവ വിദ്യാർഥി സംഗമം
text_fieldsവിമൽ ജ്യോതി എൻജിനീയറിങ് കോളജ് യു.എ.ഇ പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
ഷാർജ: വിമൽ ജ്യോതി എൻജിനീയറിങ് കോളജിലെ യു.എ.ഇ പൂർവ വിദ്യാർഥി സംഘടന വാർഷിക പരിപാടി മിലൻ-2023 ഷാർജ മുവൈല ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്നു. അറേബ്യൻ റേഡിയോ നെറ്റ്വർക്ക് വാർത്താമേധാവി ഷാബു കിളിത്തട്ടിൽ മുഖ്യാതിഥിയായി. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി എസ്. ദീപു, അലുമ്നി പ്രസിഡന്റ് ജിൻസ് സെക്രട്ടറി മജ്ന എന്നിവർ സംബന്ധിച്ചു. കോളജ് അലുമ്നിയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ, ടൂർണമെന്റ് കൺവീനർ ഗോകുലിന് നൽകി ഷാബു പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത ഷിനോജിനെ യോഗം അഭിനന്ദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ബെസിന്ത, പല്ലവി, മിലൻ കൺവീനർ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

