പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി മടങ്ങിവരും -എം.എ. യൂസുഫലി
text_fieldsദുബൈ: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായിത്തന്നെ മടങ്ങിവരുമെന്ന് എം.എ. യൂസുഫലി. ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും എം.എ. യൂസുഫലി പറഞ്ഞു. ഞാൻ കച്ചവടക്കാരൻ മാത്രമാണ്. എനിക്ക് രാഷ്ട്രീയമില്ല. 52 വർഷം മുമ്പാണ് താനിവിടെ വന്നിറങ്ങുന്നത്. ഈ രാജ്യം എല്ലാം തന്നു.
കേരളവും ആ ജനതയും ഹൃദയത്തിലാണ് എന്നാണ് യു.എ.ഇ ഭരണാധികാരികൾ പറയുന്നത്. കേരള ജനത ഈ രാജ്യത്തിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്നേഹവും സഹോദര്യവുമെല്ലാം തരുന്നവരാണ് ഇവിടത്തെ ഭരണാധികാരികൾ. ജീവിതപ്രശ്നങ്ങൾ മാത്രമാണ് ഇവിടത്തെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

