വിദ്യ ചന്ദ്രെൻറ കൊലപാതകം: ഭർത്താവിെൻറ ജീവപര്യന്തം പത്തു വർഷമായി ചുരുക്കി
text_fieldsദുബൈ: ദുബൈയിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിെൻറ ജീവപര്യന്തം പത്തുവർഷം തടവായി ഇളവുചെയ്തു. കൊല്ലം തിരുമുല്ലവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുെട മകൾ സി. വിദ്യ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം നേമം സ്വദേശി യുഗേഷിെൻറ (43) തടവുശിക്ഷയിലാണ് ദുബൈ അപ്പീൽ കോടതി ഇളവുനൽകിയത്. തടവിനുശേഷം നാടുകടത്തും. പ്രതിയുടെ കുടുംബ സാഹചര്യങ്ങളും പെൺമക്കൾ അനാഥരാകുന്നതും വിലയിരുത്തിയാണ് ഇളവ് നൽകിയത്. 2019 സെപ്റ്റംബർ ഒമ്പതിനാണ് സംഭവം. അൽഖൂസിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന വിദ്യയെ അവിടെനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
16 വർഷംമുമ്പ് വിവാഹിതരായ ഇരുവരും തമ്മിലുള്ള കുടുംബ അസ്വാരസ്യമാണ് കൊലയിലേക്ക് നയിച്ചത്. ഭാര്യയുടെ മേലുണ്ടായ സംശയമാണ് കുടുംബം തകരാനുള്ള പ്രധാന കാരണം. ഇതിനുപുറമെ, വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയംവെച്ച് യുഗേഷ് പത്തു ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ കടം തീർക്കാനാണ് വിദ്യ ഗൾഫിലെത്തിയത്. സംഭവത്തിന് ഒരുമാസം മുമ്പ് സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയ യുഗേഷ് മൂന്നു തവണ വിദ്യയെ കണ്ടിരുന്നു. മൂന്നാം തവണ ഓഫിസിലെത്തിയപ്പോൾ വിദ്യയെ വിളിച്ചിറക്കി കാർ പാർക്കിങ്ങിലെത്തി. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകൾക്കകം ഇയാളെ ജബൽ അലിയിൽനിന്ന് പിടികൂടി. കഴിഞ്ഞ വർഷം ദുബൈ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ശിക്ഷ ഇളവ്. പ്രതി കുറ്റം സമ്മതിച്ചിരുന്നു. 10, 11 ക്ലാസുകളിൽ പഠിക്കുന്ന രണ്ടു മക്കളുണ്ട്. അനാഥരായ ഇവരുടെ ഭാവി കൂടി മുൻനിർത്തിയാണ് ശിക്ഷയിൽ ഇളവുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

