വിക്ടറി ഫുട്ബാൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം
text_fieldsവിക്ടറി ഫുട്ബാൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
ദുബൈ: ജി.സി.സി വിക്ടറി കാസർകോട് പൈക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിക്ടറി ഫുട്ബാൾ പ്രീമിയർ ലീഗ്-സീസൺ രണ്ട്’ 2026 ജനുവരി 31ന് ദുബൈ സ്പോർട്സ് സിറ്റിയിൽ നടക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ ദുബൈയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ബഷീർ മാസ്റ്റർ കെ. അമീറിന് ലോഗോ കൈമാറിയാണ് ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ വിക്ടറി പൈക്കയുടെ പ്രസിഡന്റ് സിദ്ദിഖ് ബാലടുക്ക അടക്കമുള്ളവർ സന്നിഹിതരായിരുന്നു. സീസണിൽ ആറ് ടീമുകൾ മാറ്റുരക്കുമെന്നും മികച്ച ടീമുകളുടെ പങ്കാളിത്തമാണ് ഇത്തവണ മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
കാസർകോട് പൈക്കയുടെ കായിക, സാംസ്കാരിക, കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിക്ടറി ഫുട്ബാൾ പ്രീമിയർ ലീഗ്, മുൻ സീസണിലെ വൻ വിജയത്തിന്റെ തുടർച്ചയായാണ് രണ്ടാം പതിപ്പുമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

