ലുലുവിൽ ‘ആലപ്പുഴ ജിംഖാന’യുടെ വിജയാഘോഷം
text_fieldsഷാർജ മുവൈല ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ‘ആലപ്പുഴ ജിംഖാന’യുടെ വിജയാഘോഷം
ഷാർജ: ‘തല്ലുമാല’ക്കുശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത വിഷു ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ വിജയാഘോഷം ഷാർജയിൽ നടന്നു.
ഷാർജ മുവൈല ലുലു ഹൈപ്പർ മാർക്കറ്റിൽ ആണ് സിനിമ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്.
പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ പ്രധാന താരങ്ങൾ എല്ലാവരും അതിഥിയായി എത്തിച്ചേർന്നത് ആഘോഷ പരിപാടി കാണാൻ എത്തിയവർക്ക് ആവേശമായി.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ദുബൈ മേഖല റീജനൽ ഡയറക്ടർ തമ്പാൻ കണ്ണ പൊതുവാൾ, ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ നവനീത് സുധാകരൻ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആഘോഷഭാഗമായി ശിങ്കാരി മേളം, ബോളിവുഡ് ഡാൻസ്, ഡി.ജെ മ്യൂസിക്, കേക്ക് കട്ടിങ് തുടങ്ങിയവ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

