മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച കുട്ടികളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു
text_fieldsഅബൂദബി: ഫുജൈറയിൽ പാകിസ്താൻകാരനായ മോഷ്ടാവിെൻറ കുത്തേറ്റ് പരിക്കേറ്റ യു.എ.ഇ കുട്ടികളെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിച്ചു.
ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലുള്ള 11കാരി നതാലി ആൽ മൻസൂറി, ഒമ്പതുകാരനായ ഹമദ് എന്നിവരെയാണ് ഞായറാഴ്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചത്.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചികിത്സയിലുള്ള കുട്ടികളോടും അവരുടെ കുടുംബത്തോടും സംസാരിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് ചികിത്സ സംബന്ധിച്ച് ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ സന്ദർശനം കുട്ടികളിൽ നല്ല പ്രതികരണമുണ്ടാക്കിയതായി അവരുടെ പിതാവ് ഇബ്രാഹിം ആൽ മൻസൂറി പറഞ്ഞു. തങ്ങളുടെ ദുഃഖത്തിന് ശമനം വന്നു.
പൗരന്മാരുടെ സന്തോഷാവസരത്തിലും ദുഃഖവേളയിലും ഭരണാധികാരികൾ കൂടെയുണ്ടെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 23ന് പുലർച്ചെയായിരുന്നു മോഷണത്തിനെത്തിയ പാകിസ്താൻ യുവാവ് കുട്ടികളെയും മാതാവിനെയും വീട്ടുവേലക്കാരിയെയും കുത്തിപ്പരിക്കേൽപിച്ചത്. നാലുപേരെയും പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അധ്യാപികയായ മാതാവ് മരണപ്പെടുകയായിരുന്നു. മാതാവ് മരിച്ച വിവരം പിതാവാണ് കുട്ടികളെ അറിയിച്ചത്. കുട്ടികളും വേലക്കാരിയും അപകടനില തരണം െചയ്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് വരെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന നതാലിയെ കുട്ടികളുടെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
