അനുമോദനവും യാത്രയയപ്പും
text_fieldsമാത്തൂര് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയ പള്ളി പ്രവാസി അസോസിയേഷന് സംഘടിപ്പിച്ച അനുമോദന -യാത്രയയപ്പ് ചടങ്ങ്
ദുബൈ: നാട്ടിലേക്ക് മടങ്ങുന്ന ഷാര്ജ സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് ഇടവക വികാരി ഫാ. ഫിലിപ്പ് എം. സാമുവേല് കോര് എപ്പിസ്കോപ്പക്ക് മാത്തൂര് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയ പള്ളി പ്രവാസി അസോസിയേഷന് യാത്രയയപ്പ് നല്കി. പുതുതായി ചുമതലയേറ്റ ഫാ. ഡോ. അഡ്വ. ഷാജി ജോര്ജ്, അല് ഐന് ഓര്ത്തഡോക്സ് ഇടവക വികാരിയായി ചുമതലയേറ്റ ഫാ. മാത്യു വര്ഗീസ് എന്നിവരെ അസോസിയേഷന് അനുമോദിച്ചു. അസോസിയേഷന് പ്രസിഡന്റ് സജി വര്ഗീസ് അധ്യക്ഷത വഹിച്ചു. ജോസ് പാപ്പച്ചന്, ബിജു ഐസക്, ജിനു വര്ഗീസ്, ജബി ജോണ് എന്നിവര് സംസാരിച്ചു. പ്രിയങ്ക ബിനോയ് നയിച്ച ഗാനാര്ച്ചനയും സ്നേഹവിരുന്നും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

