വി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം സമ്മാനിച്ചു
text_fieldsവി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം ആലിയ ആസിഫിന് സമ്മാനിക്കുന്നു
ഷാർജ: വി ഹെൽപ് യു.എ.ഇയുടെ അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ആലിയ ആസിഫിന് സമ്മാനിച്ചു. ആലിയ ആസിഫ് വി ഹെൽപ് കുടുംബത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുകയും ഷാർജ ഇന്ത്യൻ സ്കൂളിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയവും കരസ്ഥമാക്കുകയും ചെയ്തിരുന്നു.റോയ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി ഹെൽപ് ചെയർമാൻ അഡ്വ. എ.നജുമുദീൻ ആമുഖ പ്രസംഗം നടത്തി.
വി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം സമ്മാനിച്ചുപാലിയേറ്റീവ് - ജീവകാരുണ്യ പ്രവർത്തകനായ കെ.പി.അനിൽ കുമാർ പുനല്ലൂർ വിജയിയായ ആലിയ ആസിഫിന് പുരസ്കാരം സമ്മാനിച്ചു. യോഗത്തിൽ യുവ ചലച്ചിത്ര സംവിധായകൻ അനസ് സൈനുദീൻ, വി ഹെൽപ് ഷാർജ കൺവീനർ ആസിഫ് മിർസ, എസ്. അനുപ്രിയ, സുൽഫി റഷീദ്, ഷംല ആസിഫ്, എ.സമദ്, അലീഷാ ആസിഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

