വെട്ടുകാട് ആളൂർ ഗ്രാമോത്സവം സംഘടിപ്പിച്ചു
text_fieldsവെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമോത്സവം
ദുബൈ: വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ അൽതമാം കോൺഫറൻസ് ഹാളിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് വെട്ടുകാടിന്റെ അധ്യക്ഷതയിൽ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. ഗിന്നസ് സുധീഷ് ഗുരുവായൂർ വിശിഷ്ടാതിഥിയായിരുന്നു. കേച്ചേരിയൻസ് പ്രസിഡന്റ് ഷഹീം അഹമദ്, മുഹമ്മദ് ഷാക്കിർ, നജീർ, ആർ.വി.എം. മുസ്തഫ, ഇ.എം ജമാൽ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ചിത്രരചന, കളറിങ് മത്സരങ്ങളും നടന്നു. ചിത്രരചനയിൽ മിൻഹ ഫാത്തിമ ഒന്നാം സ്ഥാനവും സഫ ഷംസുദ്ദീൻ രണ്ടാം സ്ഥാനവും മുഹമ്മദ് സഹൽ മൂന്നാം സ്ഥാനവും നേടി.
കളറിങ് മത്സരത്തിൽ മുഹമ്മദ് ഫിസാൻ ഒന്നാം സ്ഥാനവും റഹീം കരീം രണ്ടാം സ്ഥാനവും ഐഷ നൗഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലര പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ആർ.വി.എം. മുസ്തഫയെ ചടങ്ങിൽ ആദരിച്ചു. യു.എ.ഇയിലെ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സിയിലും, സി.ബി.എസ്.ഇ പത്താം ക്ലാസിലും ഉന്നത വിജയം നേടിയ അമീൻ മുഹമ്മദ് ഷരീഫ്, ഹസീൻ നജീർ, സഫ ഷംസുദ്ദീൻ എന്ന വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കേച്ചേരിയൻസ് കാൽപന്തു മേള സീസൺ സെവനിൽ ചാമ്പ്യൻമാരായ വാസ ടീം അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. പ്രവാസത്തിന്റെ 25 വർഷം പൂർത്തിയാക്കിയ രാധാകൃഷ്ണൻ, ആബിദ് പി.എം, അബൂബക്കർ, കബീർ എന്നിവരെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സുബൈർ, റസാഖ്, ഭാരവാഹികളായ പി.എച്ച് അലിമോൻ, എം.കെ റസാഖ്, ഫൈസൽ എ.എം, കരീം വി.എ, ആർ.എ താജുദ്ദീൻ, ജബ്ബാർ ആളൂർ, എം.കെ ജലീൽ, എം.എ ഖാസിം, എം.കെ ജലീൽ, രാധാകൃഷ്ണൻ, സുകുമാരൻ, ഷാഹിദ് ജബ്ബാർ, ഉസ്മാൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. ജന. സെക്രട്ടറി എ.എ. അലി ആളൂർ സ്വാഗതവും എ.എ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

