വെട്ടുകാട് ആളൂർ ഗ്രാമോത്സവം നാളെ
text_fieldsദുബൈ: തൃശൂർ ജില്ലയിലെ വെട്ടുകാട് ആളൂർ സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവം ഞായറാഴ്ച നടക്കും. ഉച്ചക്ക് ഒരുമണിക്ക് അജ്മാൻ അൽ തമാം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം സാഹിത്യകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനംചെയ്യും. യു.എ.ഇയിൽ കാർഷികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുകയും നിരവധി പുരസ്കാരങ്ങൾ നേടുകയുംചെയ്ത ഗിന്നസ് സുധീഷ് ഗുരുവായൂർ വിശിഷ്ടാതിഥിയായിരിക്കും.
വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും. ദീർഘ പ്രവാസം പൂർത്തിയാക്കിയ അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കും. കല, കായിക, സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കും ആദരവ് നൽകും. ചിത്രരചന, കളറിങ് എന്നീ ഇനങ്ങളിൽ ഈ മേഖലയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പിറന്ന നാടിന്റെ ഓർമകളും സൗഹൃദങ്ങളും വീണ്ടെടുക്കാൻ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ പ്രദേശത്തെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജന. സെക്രട്ടറി എ.എ. അലി ആളൂർ, ട്രഷറർ സുകുമാരൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 050/4591048, 0501587 1043.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

