മൃഗചികിത്സ: ഫെഡറൽ നിയമത്തിൽ ഭേദഗതി
text_fieldsഅബൂദബി: മൃഗചികിത്സയുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെഡറൽ നിയമം 10/2002ലെ ചില വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. മൃഗചികിത്സാ രംഗത്തെ നടപടികൾ ക്രമീകരിച്ച് കാര്യക്ഷമത വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഭേദഗതി.
ഫെഡറൽ നിയമം 10/2002ൽ ‘പ്രഫഷൻ’ എന്ന് മാത്രം ഉപയോഗിച്ചിരുന്നത് ‘വെറ്ററിനറി പ്രഫഷൻ’ എന്നാക്കിയതാണ് ഒരു ഭേദഗതി നിർേദശം. കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയത്തിെൻറ ലൈസൻസില്ലാതെയോ നിയമാനുസൃതമല്ലാതെയോ വ്യക്തികളോ സ്ഥാപനങ്ങളോ മൃഗചികിത്സ നടത്തുന്നത് കുറ്റകരമാണെന്ന് ഭേദഗതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
