മൃഗപരിചരണ ഉൽപന്ന നിയന്ത്രണ നിയമം പ്രഖ്യാപിച്ചു
text_fieldsഅബൂദബി: മൃഗപരിചരണ ഉൽപന്നങ്ങളുടെ കൈകാര്യം, കച്ചവടം, വിതരണം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. മൃഗാരോഗ്യത്തിലും പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ചാണ് നിയമം അവതരിപ്പിച്ചത്. സാംക്രമിക രോഗങ്ങൾ കുറക്കാൻ ലക്ഷ്യമിടുന്ന നിയമം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപകരിക്കും.
മൃഗപരിചരണ ഉൽപന്നങ്ങൾ, കമ്പനികൾ, ഫാക്ടറികൾ എന്നിവക്ക് ലൈസൻസും രജിസ്ട്രേഷനും അനുവദിക്കുന്നതിന് നിയമം കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തി. മൃഗചികിത്സാ ഒൗഷധങ്ങൾ, കമ്പനികൾ എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ മന്ത്രാലയം അവലലോകനം െചയ്യും. ആശുപത്രികളിൽനിന്നും മൃഗചികിത്സാ ക്ലിനിക്കുകളിൽനിന്നും റിപ്പോർട്ടുകൾ സമാഹരിച്ച് നിരോധിത മൃഗപരിചരണ ഉൽപന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ടതും കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയമാണ്. മൃഗപരിചരണ ഉൽപന്ന കമ്പനികളും ഫാക്ടറികളും വെയർഹൗസുകളും രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ മന്ത്രാലയത്തിൽനിന്ന് മുൻകൂർ ലൈസൻസ് നേടിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
ഉൽപന്നങ്ങൾ മികച്ച രീതിയിൽ സൂക്ഷിക്കണമെന്നും കാലാവധി കഴിഞ്ഞവ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം നശിപ്പിക്കണമെന്നും നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും സ്ഥാപനം കുറഞ്ഞത് ആറ് മാസം അടച്ചിടുകയും ചെയ്യും. ചില കേസുകളിൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും.
വ്യാജമായതോ മലിനമായതോ കാലാവധി കഴിഞ്ഞതോ ആയ ഉൽപന്നങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ നിർമിക്കുകയോ കയറ്റുമതി ചെയ്യുകയോ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നവർക്ക് 10,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ വിധിക്കും. രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ഉൽപന്നത്തിെൻറ വിവരങ്ങളിൽ മന്ത്രാലയത്തിെൻറ അനുമതി കൂടാതെ മാറ്റംവരുത്തിയാൽ 5,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴ. മന്ത്രാലയത്തിെൻറ അനുമതി കൂടാതെ ഗവേഷണ ആവശ്യത്തിനോ മാർക്കറ്റിങ് ആവശ്യത്തിനോ ഉൽപന്ന സാമ്പിളുകൾ കയറ്റുമതി ചെയ്താൽ 20,000 മുതൽ ലക്ഷം ദിർഹം വരെ പിഴ ഇൗടാക്കും. മൃഗപരിചരണ ഉൽപന്ന ഫാക്ടറിയോ അനുബന്ധ സംവിധാനങ്ങളോ അനുമതി കൂടാതെ മറ്റു ആവശ്യങ്ങൾക് ഉപയോഗിച്ചാൽ ജയിൽശിക്ഷയോ 50,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയോ രണ്ടുകൂടിയോ വിധിക്കും.
ഉൽപന്നം സംബന്ധിച്ച് തെറ്റായ വിവരം സമർപ്പിക്കുകയോ മന്ത്രാലയം ആവശ്യപ്പെട്ട വിവരം ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ 10,000 ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെയാണ് പിഴശിക്ഷ. ഉൽപന്നത്തിെൻറ പ്രചാരണത്തിനായി മാധ്യമങ്ങളിൽ തെറ്റായ വിവരം നൽകിയാലും ഇതേ ശിക്ഷയായിരിക്കും. നിയമം അനുശാസിക്കുന്ന വിധം അനുമതി നേടിക്കൊണ്ടല്ലാതെ മാധ്യമങ്ങളിൽ ഉൽപന്നങ്ങളുടെ പരസ്യം ചെയ്യാവുന്നതല്ല. തദ്ദേശീയവും വിദേശീയവുമായ എല്ലാ കമ്പനികളും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും അഞ്ച് വർഷം കൂടുേമ്പാൾ ലൈസൻസ് പുതുക്കുകയും വേണം. മൊത്തക്കച്ചവടം ചെയ്യുന്നവർക്ക് വെയർ ഹൗസ് ലൈസൻസ് ആവശ്യമാണ്. വ്യാജരേഖകൾ ഉപയോഗിക്കുകയോ രേഖകളിൽ തിരുത്തലുകൾ വരുത്തകയോ ചെയ്യുന്നവരുടെ കമ്പനി സമ്പൂർണമായി അടച്ചുപൂട്ടുകയും അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ നിരോധിക്കുകയും ചെയ്യും.
അതേസമയം, രജിസ്റ്റർ ചെയ്യാത്തതും നിരോധനം ബാധകമല്ലാത്തതുമായ മൃഗപരിചരണ ഉൽപന്നങ്ങൾ പുതിയനിയമത്തിെൻറ കൈകാര്യ ചട്ടങ്ങൾക്ക് വിധേയമായി കയറ്റുമതിക്കായി നിർമിക്കാൻ അനുമതിയുണ്ട്. നിലവിലുള്ള വെറ്ററിനറി കമ്പനികളും ഫാക്ടറികളും നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഇതിെൻറ വ്യവസ്ഥകൾക്ക് അനുസൃതമാക്കിയിരിക്കണം. യു.എ.ഇ ഒൗദ്യോഗിക വിജഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
