ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാം ഒരുങ്ങുന്നു
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാം ദുബൈയിൽ ഒരുങ്ങുന്നു. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങും (ഇ.കെ.എഫ്.സി.) കോർപ് വണ്ണും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തയാറാക്കുന്ന ഫാമിന് 40 മില്ല്യൺ അമേരിക്കൻ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 130,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഇൗ ഫാം 900 ഏക്കർ കൃഷിയിടത്തിന് തുല്ല്യമാണ്. പൂർണ്ണ സജ്ജമായിക്കഴിഞ്ഞാൽ 2700 കിലോ വിഷരഹിത ഇലകൾ ഇവിടെ നിന്ന് വിളവെടുക്കാം.
സാധാരണ മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ 99ശതമാനം ജലം കുറച്ചുമതിയെന്നതാണ് ഇൗ വെർട്ടിക്കൽ ഫാമിെൻറ പ്രത്യേകത. ഇൗ വർഷം നവംബറിൽ ഇതിെൻറ നിർമാണം തുടങ്ങും. ഒരു വർഷം കൊണ്ട് പൂർത്തിയാകും.
ഇതിൽ നിന്ന് ലഭിക്കുന്ന ആദ്യത്തെ വിളവ്കൊണ്ട് അടുത്ത വർഷം ഡിസംബറിൽ എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങിെൻറ ഉപഭോക്താക്കൾക്ക് ഭക്ഷണമൊരുക്കും. 105 വിമാനക്കമ്പനികളും 25 വിമാനത്താവള ലോഞ്ചുകളിലും ഇൗ ഭക്ഷണം എത്തും. യു.എ.ഇയെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് എമിറേറ്റ്സ് എയർലൈെൻറയും എമിറേറ്റ് ഗ്രൂപ്പിെൻറയും ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
