വേങ്ങോട് പ്രവാസി കൂട്ടായ്മ ‘ഓണപ്പൊലിമ’ നാളെ
text_fieldsദുബൈ: വേങ്ങോട് പ്രവാസി കൂട്ടായ്മ(വി.പി.കെ) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക പരിപാടിയായ ‘ഓണപ്പൊലിമ 2025’ ഞായറാഴ്ച ഖുസൈസിലെ സ്പോർട്സ് സ്റ്റാർ റസ്റ്റാറന്റിൽ നടക്കും. പരിപാടിയുടെ മുഖ്യാതിഥിയായി മാധ്യമപ്രവർത്തക തൻസി ഹാഷിർ പങ്കെടുക്കും. വിശിഷ്ടാതിഥികളായി എം.സി.എ നാസർ, നിസാർ സയിദ് എന്നിവരും സന്നിഹിതരാകും. സംഗമത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഓണ മത്സരങ്ങൾ നടക്കും.
കൂടാതെ പ്രവാസ ലോകത്ത് 25 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് മെമന്റോ സമ്മാനിച്ചും ആദരിക്കും.വേങ്ങോട്-തോന്നക്കൽ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ഉന്നമനത്തിനും ഏകോപനത്തിനുംവേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വേങ്ങോട് പ്രവാസി കൂട്ടായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

