‘വേനൽത്തുമ്പികൾ’ വേനലവധി ക്യാമ്പ് സമാപിച്ചു
text_fieldsകേരള സോഷ്യൽ സംഘടിപ്പിച്ച വേനലവധി ക്യാമ്പിന്റെ സമാപനത്തിൽ അഡ്വ. പ്രദീപ്
പാണ്ടനാട് സംസാരിക്കുന്നു
അബൂദബി: കേരള സോഷ്യൽ സെന്റർ അബൂദബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് ‘വേനൽത്തുമ്പികൾ’ സമാപിച്ചു. വേനൽത്തുമ്പികളോടൊപ്പം രക്ഷിതാക്കളും സംഘാടകരും അണിനിരന്ന വർണാഭമായ ഘോഷയാത്രയും ക്യാമ്പിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിലൂടെ ഉരുത്തിരിഞ്ഞ കലാരൂപങ്ങളാണ് കുട്ടികൾ രംഗത്ത് അവതരിപ്പിച്ചത്. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മനോജ് ടി.കെ അധ്യക്ഷതവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ നാടക കലാകാരൻ അഡ്വ. പ്രദീപ് പാണ്ടനാട് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെന്റർ വനിത വിഭാഗം കമ്മിറ്റി അംഗം പ്രീത നാരായണൻ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ബഷീർ കെ.വി, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്റ് ഗഫൂർ എന്നിവർ ആശംസ നേർന്നു.
മലയാളം മിഷൻ അബൂദബി ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിന്റെ ഫല പ്രഖ്യാപനം ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി നിർവഹിച്ചു. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കായികവിഭാഗം സെക്രട്ടറി റഷീദ് അയിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

