‘വേനല്‍ പറവകള്‍’ സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsഅബൂദബി മലയാളി സമാജം ‘വേനല്‍ പറവകളി’ല്‍ പങ്കെടുത്തവര്‍
അബൂദബി: മലയാളി സമാജം ‘വേനൽ പറവകൾ’ എന്ന പേരിൽ സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ട്രെയിനര്‍ ആഷിക് ദില്‍ജിത്തായിരുന്നു ക്യാമ്പ് ഡയറക്ടർ. കുട്ടികളെ ഉള്‍പ്പെടുത്തി വിവിധ കായിക-കായികേതര ഇനങ്ങളിൽ പരിശീലന ക്ലാസുകളും ആരോഗ്യ പരിപാലനം, ഇന്ത്യന്‍ ദേശീയത അവബോധ ക്ലാസുകളുമാണ് സംഘടിപ്പിച്ചത്.
ആക്ടിങ് ജന. സെക്രട്ടറി ഷാജഹാന് ഹൈദരലി, പുന്നൂസ് ചാക്കോ, ടോമിച്ചന് എന്നിവര്‍ നേതൃത്വം നല്കി. വനിത വിഭാഗം ജോയന്റ് കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍, അശ്വതി അഭിലാഷ്, അനീഷ്യ അഭിലാഷ്, പ്രമീള ശശി, ഷെഹ്സാദ്, അനുപ്രിയ, കീര്‍ത്തന ബിശ്വാസ്, ലക്ഷ്മി ബാനര്‍ജി എന്നിവര്‍ കോഓഡിനേറ്റര്‍മാരായി. പൂത്തുമ്പികള്‍ ടീം അനുരാഗ് മെമ്മോറിയല്‍ റോളിങ് ട്രോഫിക്ക് അര്‍ഹരായി. ബെസ്റ്റ് ക്യാമ്പറായി ഹവ്വ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
പ്രസിഡന്റ് സലിം ചിറക്കല്‍ അധ്യക്ഷതവഹിച്ചു. മാനേജിങ് കമ്മിറ്റി അംഗവും ക്യാമ്പ് ജന. കണ്‍വീനറുമായ ഷാജികുമാര്‍ സ്വാഗതവും ട്രഷറര്‍ യാസര്‍ അറാഫത് നന്ദിയും പറഞ്ഞു. വൈസ് പ്രസി. ടി.എം. നിസാര്‍, അഡ്വ. എ.എം. രോഹിത്, കോഓഡിനേഷന്‍ കമ്മിറ്റി ചെയ. ബി. യേശുശീലന്‍, കോഓഡിനേഷന്‍ കമ്മിറ്റി ജന. കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, അജിത് സുബ്രഹ്മണ്യന്, അഖില്‍ സുബ്രഹ്മണ്യന്, ലേഡീസ് വിങ് ജോ. കണ്‍വീനര്‍മാരായ ഷീന ഫാത്തിമ, ചിലു സൂസന്മാത്യു, ബാലവേദി കോഓഡിനേറ്റര്‍ വൈഗ അഭിലാഷ്, വളന്റിയര്‍ ക്യാപ്റ്റന്‍ അഭിലാഷ് പിള്ള, സുധീഷ് കൊപ്പം, ജാസിര്‍ ബിന്‍ സലിം, എന്‍. ശശി, അനില്‍കുമാര്‍, സാജന് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

