‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ 27ന് അജ്മാനിൽ
text_fieldsഅജ്മാൻ: ഷാബു കിളിത്തട്ടിൽ സംവിധാനംചെയ്ത ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി’യുടെ രണ്ടാമത്തെ അവതരണം ഡിസംബർ 27 ശനിയാഴ്ച അജ്മാൻ കൾചറൽ തിയറ്ററിൽ അരങ്ങേറുന്നു. ഒക്ടോബറിൽ ദുബൈയിൽ നടന്ന ആദ്യ പരിപാടിയുടെ വൻ വിജയത്തെ തുടർന്നാണ് വിവിധ എമിറേറ്റുകളിൽ പരിപാടി അവതരിപ്പിക്കുന്നത്.
അജ്മാൻ കൾച്ചറൽ തിയറ്ററിൽ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് പരിപാടി. ഗൃഹാതുരത നിറഞ്ഞ നാടകഗാനങ്ങളും നാടകാവിഷ്കാരങ്ങളും ഒരുമിക്കുന്ന ഈ അവതരണം, മലയാളികളുടെ സാംസ്കാരിക ഓർമകളെ പുതുക്കുന്ന അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ സംഗീത പാരമ്പര്യമുള്ള കല്ലറ ഗോപൻ, ജി ശ്രീറാം, ചലച്ചിത്ര പിന്നണി ഗായിക നാരായണി ഗോപൻ എന്നിവർക്കൊപ്പം സത്യജിത് വാസുദേവൻ, അജിത് വിക്രമൻ, സുനിൽ കുമാർ, മുഹമ്മദ് സലീൽ എന്നിവർ സംഗീതവിഭാഗം കൈകാര്യം ചെയ്യും.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം നാടകപ്രവർത്തകരും നർത്തകരും പങ്കാളികളാകുന്ന ഈ പരിപാടി, കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂർണ സാംസ്കാരിക വിരുന്നാണ്.
എല്ലാ കലാസ്നേഹികൾക്കും പരിപാടി മുതൽക്കൂട്ടാകുമെന്ന് സംഘാടകർ പറഞ്ഞു. ടിക്കറ്റുകൾക്കായി 0559240999 ഈ നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

