വാഹനങ്ങൾക്ക് മോടികൂടിയാൽ പിടിവീഴും
text_fieldsദുബൈ: കഴിഞ്ഞ ഒന്നരവർഷത്തിനിടെ മോടികൂട്ടി ട്രാഫിക് നിയമലംഘനം നടത്തിയ 2105 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു.
അനധികൃതമായി എൻജിനുകൾ പരിഷ്കരിച്ച് ജനങ്ങളെ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയതിനാണ് കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു. ബർദുബൈ മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകളുണ്ടായത്. റോഡ് സുരക്ഷ ഉറപ്പുവരുത്താനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കാനും പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാനുമാണ് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എൻജിൻ അല്ലെങ്കിൽ, വാഹനങ്ങളുടെ അടിസ്ഥാന ഘടന അനുവദമില്ലാതെ മാറ്റിയാൽ ആയിരം ദിർഹം പിഴയും 12 ബ്ലാക് പോയൻറുകളുമാണ് ശിക്ഷ. ഇതിന് പുറമെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും. റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ദുബൈ പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

