ദുബൈയിൽ വൈദ്യുതി വാഹനങ്ങൾക്ക് മൊബൈൽ ചാർജിങ് സ്റ്റേഷൻ
text_fieldsദുബൈ: വൈദ്യുതി വാഹനങ്ങൾക്ക് വേണ്ടി ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) മൊബൈൽ ചാർജിങ് സ്റ്റേഷൻ തയാറാക്കി.
വൈദ്യുതി വാഹനങ്ങളിലെ ചാർജ് തീർന്നാൽ അവയുടെ അടുത്തേക്ക് പോയ് ചാർജ് ചെയ്ത് നൽകുന്നതിനാണ് ഇൗ വാഹനം. ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ ആൽ തായർ ആണ് മൊബൈൽ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ചൊവ്വാഴ്ച സമാപിക്കുന്ന വീടെക്സ് 2018ൽ ഇത് പ്രദർശിപ്പിക്കും. മൊബൈൽ ചാർജിങ് സ്റ്റേഷൻ യു.എ.ഇയുടെ ഹരിത വികസന നയത്തെ പിന്തുണക്കുമെന്ന് ആർ.ടി.എ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ ൈവദ്യുതി വാഹനങ്ങൾ സ്വന്തമാക്കാൻ ജനങ്ങൾക്ക് പ്രോത്സാഹനമാകും. വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ ജനങ്ങൾക്ക് ആത്മവിശ്വാസം വർധിക്കാൻ ഇതിടയാക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
