വാദിയിൽ വാഹനം ഒഴുകിപ്പോയി; ഒമാനിൽ മൂന്ന് ഇമാറാത്തികൾ മരിച്ചു
text_fieldsഇമാറാത്തി പൗരൻമാർ അപകടത്തിൽപെട്ട വാദിക്ക് സമീപം രക്ഷാപ്രവർത്തനത്തിന് എത്തിയ
ഒമാൻ പൊലീസ്
ദുബൈ: ഒമാനിലെ ബുറൈമി വിലായത്തിൽ കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ വാദി മുറിച്ചുകടക്കവെ വാഹനം ഒഴിക്കിൽപെട്ടുണ്ടായ അപകടത്തിൽ മൂന്നു യു.എ.ഇ പൗരമാർ മരിച്ചു.
ശനിയാഴ്ച വൈകീട്ടോടെ മഹ്ദ വിലായത്തിൽ കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ വാദി മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ഏഴുപേരടങ്ങുന്ന സംഘത്തിന്റെ രണ്ട് വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. നാലുപേരെ നാട്ടുകാർ പരിക്കുകളോടെ രക്ഷപ്പെടുത്തി. മൂന്നുപേർക്കു വേണ്ടി ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ പെട്ടവർ ഒരേ കുടുംബത്തിൽ പെട്ടവരാണ്. ഇവർ ഒമാനിൽ സന്ദർശനത്തിന് എത്തിയതായിരുന്നു.

