നടുറോഡിൽ വാഹനം നിർത്തി; അപകടം
text_fieldsഅബൂദബി: നടുറോഡില്‍ വാഹനം നിര്ത്തിയിട്ടതിനെതുടര്ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകട ദൃശ്യങ്ങൾ അബൂദബി പൊലീസ് പുറത്തുവിട്ടു. തകരാര്‍മൂലം വാഹനം റോഡില്‍ നിര്‍ത്തേണ്ടിവന്നാല്‍ നിര്‍ബന്ധമായും തൊട്ടടുത്ത എക്സിറ്റിലേക്ക് മാറ്റിയിടണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
വാഹനം അനങ്ങാത്ത സാഹചര്യമാണെങ്കില്‍ ഡ്രൈവര്‍മാര്‍ ഉടന്‍തന്നെ 999 നമ്പരില്‍ വിളിച്ച് പൊലീസിനെ അറിയിക്കണമെന്നും ഇതിലൂടെ അധികൃതര്‍ വേണ്ട സഹായം എത്തിക്കുകയും അപകടങ്ങള്‍ ഉണ്ടാകുന്നതും ഗതാഗതതടസ്സം ഉണ്ടാകുന്നതും ഒഴിവാക്കാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം റോഡില്‍ നിര്‍ത്തിയിടുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ തെളിക്കുന്നത് പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. മറ്റു വാഹനങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിച്ചെങ്കില്‍ മാത്രമേ പൊടുന്നനെ നിര്‍ത്തുന്ന മറ്റു വാഹനങ്ങളില്‍ ഇടിക്കുന്ന സാഹചര്യം ഒഴിവാക്കാനാകൂ. അനാവശ്യമായി റോഡില്‍ വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയന്റുകളും ചുമത്തും. ഗതാഗത തടസ്സമുണ്ടാക്കിയാല്‍ 500 ദിര്‍ഹമാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

