Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെഡ്​ സിഗ്നല്‍...

റെഡ്​ സിഗ്നല്‍ മറികടന്ന വാഹനം പിടിച്ചെടുത്തു

text_fields
bookmark_border
റെഡ്​ സിഗ്നല്‍ മറികടന്ന വാഹനം പിടിച്ചെടുത്തു
cancel
camera_alt

ദുബൈ പൊലീസ്​ പിടിയിലായ വാഹനം

ദുബൈ: നഗരത്തിൽ നമ്പര്‍ പ്ലേറ്റില്ലാതെ അതിവേഗത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന വാഹനം ദുബൈ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കണമെങ്കില്‍ 50000 ദിര്‍ഹം അടയ്ക്കണം. ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ദുബൈ പൊലീസ്​ അറിയിച്ചു.

സ്വന്തം ജീവനവും മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഡ്രൈവർ വാഹനമോടിച്ചത്​. നമ്പര്‍ പ്ലേറ്റ് മനപ്പൂര്‍വം ഊരിമാറ്റിയതാണെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് വ്യക്തമായ തെളിവുകളും പൊലീസ്​ ലഭിച്ചിരുന്നു. താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. ദുബൈയില്‍ അതിവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം വരെ പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്‍റുംകളും ചുമത്തും. യു.എ.ഇയിലെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും അശ്രദ്ധമായ ഡ്രൈവിങ് തടയാനുമാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiPolicevehicle seized
News Summary - Vehicle seized for running red signal
Next Story